CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 16 Minutes 18 Seconds Ago
Breaking Now

അര്‍ണബിന്റെയും ബാര്‍ക് സിഇഒയുടേയും വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ട് പ്രശാന്ത് ഭൂഷന്‍ ; നിയമവ്യവസ്ഥപ്രകാരവും ഇയാള്‍ ഏറെക്കാലം ജയിലില്‍ കിടക്കേണ്ടിവരുമെന്നും മുന്നറിയിപ്പ്

ഒരു പവര്‍ ബ്രോക്കര്‍ എന്ന നിലയില്‍ തന്റെ മാധ്യമത്തെ അര്‍ണബ് മോശമായി ദുരുപയോഗം ചെയ്യുന്നു. രാജ്യത്തിന്റെ ഏത് നിയമവ്യവസ്ഥപ്രകാരവും ഇയാള്‍ ഏറെക്കാലം ജയിലില്‍ കിടക്കേണ്ടിവരും.'

റിപബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സി.ഇ.ഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ട് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്തോ ദാസ് ഗുപ്തയുമായി അര്‍ണബ് ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്. ടിആര്‍പി റേറ്റിംഗ് തന്റെ ചാനലിന് അനുകൂലമാക്കാനുള്ള ഗൂഢാലോചന ചാറ്റുകളില്‍ വ്യക്തമാണ്. ബിജെപി സര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ നേടിയെടുക്കാമെന്ന വാഗ്ദാനം പാര്‍ത്തോ ദാസിന് അര്‍ണബ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സ്ഥാനം വേണമെന്നാണ് പാര്‍ത്തോ ദാസ് അതിന് മറുപടി നല്‍കിയത്.

പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര മന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരുമായുള്ള അര്‍ണബിന്റെ ബന്ധവും ചാറ്റുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, മറ്റ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരെ വളരെ മോശം ഭാഷ ഉപയോഗിച്ചാണ് അര്‍ണബ് വിശേഷിപ്പിക്കുന്നത്. അവതാരകന്‍ രജത ശര്‍മ മണ്ടനും ചതിയനുമാണെന്നാണ് അര്‍ണബ് പറയുന്നത്. വനിതാ അവതാരകയായ നവിക കുമാറിനെ 'കച്ചറ' എന്നാണ് അര്‍ണബ് വിശേഷിപ്പിക്കുന്നത്. അതേസമയം, ചാറ്റില്‍ ആവര്‍ത്തിച്ച് പറയുന്ന എഎസ് എന്നത് അമിത് ഷാ ആണോന്ന സംശയവും നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്.

ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ട് പ്രശാന്ത് ഭൂഷന്‍ പറഞ്ഞത് ഇങ്ങനെ: 'ബാര്‍ക്ക് സിഇഒയും അര്‍ണബ് ഗോസ്വാമിയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളാണിത്. നിരവധി ഗൂഢാലോചനകളും സര്‍ക്കാര്‍ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റവും ഇതില്‍ കാണാം. ഒരു പവര്‍ ബ്രോക്കര്‍ എന്ന നിലയില്‍ തന്റെ മാധ്യമത്തെ അര്‍ണബ് മോശമായി ദുരുപയോഗം ചെയ്യുന്നു. രാജ്യത്തിന്റെ ഏത് നിയമവ്യവസ്ഥപ്രകാരവും ഇയാള്‍ ഏറെക്കാലം ജയിലില്‍ കിടക്കേണ്ടിവരും.''

 

 

 




കൂടുതല്‍വാര്‍ത്തകള്‍.