CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 59 Minutes 54 Seconds Ago
Breaking Now

കൊട്ടാരത്തിലെ എല്ലാവര്‍ക്കും അതറിയാം.. കേറ്റ്, എന്നെയാണ് കരയിച്ചത്,വ്യക്തിഹത്യയുടെ തുടക്കമായിരുന്നു അത് ; മേഗന്‍ പറയുന്നു

94കാരിയായ രാജ്ഞിയുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. അവരെ ഏറെ ബഹുമാനിച്ചിരുന്നു.' മേഗന്‍ പറഞ്ഞു.

ഓഫ്ര വിന്‍ഫ്രിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ തങ്ങള്‍ എന്തുകൊണ്ടാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ എല്ലാ പദവികളും ഉപേക്ഷിച്ച് കൊട്ടാരം വിട്ടതെന്ന് വിശദമാക്കി മേഗന്‍ മെര്‍ക്കലും ഹാരിയും. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ഹാരിയെ വിവാഹം ചെയ്ത് ബക്കിങാം കൊട്ടാരത്തിലെത്തിയത് തൊട്ട് അനുഭവിച്ചത് മോശമായ കാര്യങ്ങളായിരുന്നെന്നും കൊട്ടാര ജീവിതം തന്നെ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിപ്പിച്ചെന്നും നടിയും നിര്‍മാതാവുമായ മേഗന്‍ മെര്‍ക്കലിന്റെ വെളിപ്പെടുത്തല്‍

കൊട്ടാരത്തില്‍ എത്തിയതുമുതല്‍ അവഗണനയും മാനസികപീഡനവുമാണ് നേരിട്ടത്. കൊട്ടാരത്തിലുള്ളവര്‍ വംശീയമായി അധിക്ഷേപിച്ചു. താന്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുമേഗന്‍ പറയുന്നു. ഹാരിയുടെ സഹോദരന്‍ വില്ല്യമിന്റെ ഭാര്യ കേറ്റ് മിഡില്‍ട്ടണ്‍ വളരെ മോശമായാണ് പെരുമാറിയതെന്നും മേഗന്‍ വെളിപ്പെടുത്തി. വിവാഹത്തിനു ദിവസങ്ങള്‍ക്കുമുമ്പ് വില്യമിന്റെ ഭാര്യ കേറ്റ് മിഡില്‍ട്ടണെ താന്‍ കരയിപ്പിച്ചെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റായിരുന്നെന്നും മേഗന്‍ പറഞ്ഞു.

'കൊട്ടാരത്തിലെ എല്ലാവര്‍ക്കും അതറിയാം. കേറ്റ്, എന്നെയാണ് കരയിച്ചത്. പിന്നീടവര്‍ മാപ്പുചോദിച്ചു. വ്യക്തിഹത്യയുടെ തുടക്കമായിരുന്നു അത്. 94കാരിയായ രാജ്ഞിയുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. അവരെ ഏറെ ബഹുമാനിച്ചിരുന്നു.' മേഗന്‍ പറഞ്ഞു.

'കൊട്ടാരം വിട്ടതില്‍ കുറ്റബോധമില്ല. ഞങ്ങളെയോര്‍ത്ത് ഞാനഭിമാനിക്കുന്നു. ഏറ്റവും മോശം സമയത്താണ് മേഗന്‍, ആര്‍ച്ചിക്ക് ജന്മം നല്‍കിയത്. കരഞ്ഞുകൊണ്ട് കുഞ്ഞിന് പാലുകൊടുക്കുന്ന മേഗനെയാണ് എന്നും ഞാന്‍ കണ്ടത്. ഞങ്ങള്‍ക്കുവേണ്ടിയാണ് കൊട്ടാരം വിട്ടത്.'ഹാരി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.