CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 7 Seconds Ago
Breaking Now

വനിതാ വോളിബോള്‍ താരം 'ഗര്‍ഭിണിയായി'; മഹാപാതകത്തിന് താരത്തിനെതിരെ കേസ് കൊടുത്ത് ഇറ്റാലിയന്‍ ക്ലബ്; കരാര്‍ ലംഘിച്ചതിന് നഷ്ടപരിഹാരം വേണം!

ഗര്‍ഭം ധരിക്കുന്നത് പ്രൊഫഷണലിസത്തിന് വിപരീതമാണെന്ന വാദം അവിശ്വസനീയമാണെന്ന് ലാറ പ്രതികരിച്ചു

വനിതാ വോളിബോള്‍ താരം ഗര്‍ഭം ധരിച്ച് കരാര്‍ 'ലംഘിച്ചെന്ന' പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുമായി മുന്‍ ക്ലബ്. വോളി പോര്‍ഡെനോണ്‍ ക്ലബിന് വേണ്ടി കളിച്ചിരുന്ന 41-കാരി ലാറാ ലുഗ്ലിയാണ് 'കുറ്റവാളി'. 2019-ല്‍ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചപ്പോള്‍ കുറ്റം ചെയ്തത് പോലെയാണ് ക്ലബ് താരത്തെ പുറത്താക്കിയത്.

വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ലാറയ്ക്ക് ഏപ്രിലില്‍ ഗര്‍ഭം അലസിപ്പോകുന്ന സാഹചര്യം നേരിട്ടിരുന്നു. ആ മാസത്തെ 2140 പൗണ്ട് ശമ്പളം നല്‍കാന്‍ താരം ക്ലബിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ശേഷമാണ് താന്‍ വീണ്ടും ഗര്‍ഭം ധരിച്ചെന്ന് താരം തിരിച്ചറിഞ്ഞത്. 

ഇതോടെ കുടിശ്ശിക ശമ്പളം നല്‍കാന്‍ തയ്യാറാകാതിരുന്ന ക്ലബ് കേസ് കോടതിയില്‍ എത്തിച്ചു. കരാറില്‍ ഒപ്പിടുമ്പോള്‍ താന്‍ ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നുവെന്ന പദ്ധതിയെ കുറിച്ച് താരം വെളിപ്പെടുത്തിയില്ലെന്നാണ് ക്ലബിന്റെ കുറ്റപ്പെടുത്തല്‍. ലാറയുടെ വിടവാങ്ങല്‍ ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചെന്നും വോളി പോര്‍ഡെനോണ്‍ വാദിച്ചു. സ്‌പോണ്‍സണ്‍മാരെ അകറ്റുകയും, സാമ്പത്തിക പരാധീനതയും വരുത്തിവെച്ചെന്നാണ് കോടതിയെ അറിയിച്ചത്. 

ഗര്‍ഭം ധരിക്കുന്നത് പ്രൊഫഷണലിസത്തിന് വിപരീതമാണെന്ന വാദം അവിശ്വസനീയമാണെന്ന് ലാറ പ്രതികരിച്ചു. കൊക്കെയിന്‍ ഉപയോഗിക്കുകയോ, ഡോപ്പിംഗിന് പിടിക്കപ്പെട്ടത് പോലെയോ ഉള്ള അവസ്ഥയാണിത്, അവര്‍ കുറ്റപ്പെടുത്തി. അതേസമയം സ്ത്രീകള്‍ക്ക് എതിരായ അക്രമമായി വ്യാഖ്യാനിക്കപ്പെടുകയും, ഇറ്റാലിയന്‍ നാഷണല്‍ ഒളിംപിക് കമ്മിറ്റി പോലും താരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ക്ലബ് കുരുക്കിലായി. 




കൂടുതല്‍വാര്‍ത്തകള്‍.