CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 3 Minutes 34 Seconds Ago
Breaking Now

ദുഃഖവെള്ളി യേശുദേവന്റെ പോരാട്ടങ്ങളും, ത്യാഗങ്ങളും ഓര്‍മ്മിപ്പിക്കുന്നു; ദുഃഖവെള്ളി സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

വത്തിക്കാനില്‍ നടക്കുന്ന ചടങ്ങുകളും നിയന്ത്രണത്തോടെയാണ് നടക്കുന്നത്

ക്രിസ്തീയ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുമ്പോള്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യേശുദേവന്റെ പോരാട്ടങ്ങളുടെയും, ത്യാഗങ്ങളുടെയും സ്മരണ ഉണര്‍ത്തുന്നതാണ് ഈ ദിനമെന്ന് പ്രധാനമന്ത്രി സന്ദേശത്തില്‍ വ്യക്തമാക്കി.

'ദുഃഖവെള്ളി നമ്മളെ യേശുദേവന്റെ പോരാട്ടങ്ങളെയും, ത്യാഗങ്ങളുടെയും സ്മരണ ഉണര്‍ത്തുകയാണ്. അനുകമ്പയുടെ പൂര്‍ണ്ണരൂപമാണ് ക്രിസ്തു. അദ്ദേഹം ദരിദ്രരെ സേവിക്കുന്നതിലും, രോഗികളെ സുഖപ്പെടുത്തുന്നതിലുമാണ് അര്‍പ്പിതമായിരുന്നത്', പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശത്തില്‍ കുറിച്ചു. 

യേശുദേവന്‍ കുരിശുവരിച്ച ദിനത്തിന്റെ സ്മരണയിലാണ് ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുന്നത്. ഇക്കുറി കൊവിഡ്-19 വിലക്കുകളുടെ അകമ്പടിയിലാണ് പരിശുദ്ധ വാരം ആചരിക്കുന്നത്. ദുഃഖവെള്ളിക്ക് പുറമെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. 

വത്തിക്കാനില്‍ നടക്കുന്ന ചടങ്ങുകളും നിയന്ത്രണത്തോടെയാണ് നടക്കുന്നത്. പ്രത്യേകിച്ച് ഇറ്റലിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.