CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 45 Minutes 3 Seconds Ago
Breaking Now

പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമ നിന്നു; തിയേറ്റര്‍ തല്ലിപ്പൊളിച്ച് 'പവന്‍ കല്യാണ്‍' ആരാധകര്‍

പവന്‍ കല്യാണ്‍ നായകനായ ഏറ്റവും പുതിയ ചിത്രം വക്കീല്‍ സാബിന്റെ പ്രദര്‍ശനത്തിനിടെ തീയേറ്ററില്‍ ആരാധകരുടെ അതിക്രമം. സിനിമ ഇടയ്ക്കുവച്ച് നിന്നുപോയെന്ന് ആരോപിച്ച് ആരാധകര്‍ തിയറ്റര്‍ തല്ലിപ്പൊളിച്ചു.

സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സിനിമ നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്. പിന്നാലെയാണ് ആരാധകര്‍ അരിശം പൂണ്ട് അക്രമം അഴിച്ചുവിട്ടത്. നേരത്തെ ചിത്രത്തിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആരാധകര്‍ സംസ്ഥാനത്തുടനീളം വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. ആരാധന പ്രകടിപ്പിക്കാന്‍ സ്വന്തം കൈമുറിച്ച് ചിത്രത്തിന്റെ പോസ്റ്ററില്‍ രക്തം പുരട്ടിയവരുമുണ്ട്.

നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്കാണ് വക്കീല്‍ സാബ്. താപ്‌സി പന്നു, കീര്‍ത്തി കുല്‍ഹാരി, ആന്‍ഡ്രിയ താരിയാങ്ങ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച വക്കീല്‍ കഥാപാത്രത്തെയാണ് തെലുങ്കില്‍ പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.