CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 47 Minutes 9 Seconds Ago
Breaking Now

'മോദിജീ ഡിഗ്രി എടുത്ത കോളേജിലെ മങ്കീ ബാത്ത് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ്'; ട്രോള്‍ പങ്കുവെച്ച് എംഎ നിഷാദ്

ബ്രണ്ണന്‍ കോളേജ് വിവാദം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ ഈ സംഭവത്തിന്റെ  പശ്ചാത്തലത്തില്‍ ട്രോള്‍ പങ്കുവെച്ച് സംവിധായകന്‍ എംഎ നിഷാദ്.

പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ച കോളേജിലെ മങ്കീ ബാത്ത് കേള്‍ക്കാന്‍ താന്‍ കാത്തിരിക്കുകയാണ് എന്നാണ് എം എ നിഷാദ് പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ട്രോള്‍ റിപ്പബ്ലിക്കിന്റെ ട്രോളാണ് എം എ നിഷാദ് പങ്കുവെച്ചത്. നരേന്ദ്രമോദിയും അമിത് ഷായും തമ്മിലുള്ള ഒരു സംഭാഷണമാണ് ട്രോള്‍.

'ബട്ട് വൈ…മോദിജീ ഡിഗ്രി എടുത്ത കോളേജിലെ മങ്കീ ബാത്ത് കേള്‍ക്കാന്‍,മിത്രങ്ങളോടൊപ്പം കാതോര്‍ത്തിരിക്കുകയാണ്,ഞമ്മളും' എന്ന കുറിപ്പോടെയാണ്  ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.