CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 14 Minutes 1 Seconds Ago
Breaking Now

ഇന്ത്യ എന്ന അടിമപ്പേര് മാറ്റി ഭാരതം എന്നാക്കണം, അല്ലെങ്കില്‍ രാജ്യം പുരോഗമിക്കാന്‍ പോകുന്നില്ല: കങ്കണ

ഇന്ത്യ എന്നത് അടിമപ്പേരാണെന്നും അത് മാറ്റി ഭാരതം എന്ന പേര് രാജ്യത്തിന് നല്‍കണമെന്നും നടി കങ്കണ റണാവത്ത്. കൂ, ഇന്‍സ്റ്റ്ഗ്രാം എന്നിവയിലായിരുന്നു കങ്കണയുടെ പ്രതികരണം.

പാശ്ചാത്യ ലോകത്തിന്റെ മറ്റൊരു തനിപ്പകര്‍പ്പായി ഇങ്ങനെ തുടരുകയാണെങ്കില്‍ രാജ്യം ഒരിക്കലും പുരോഗമിക്കില്ലെന്നും നടി തന്റെ കൂ അക്കൗണ്ടില്‍ എഴുതി. വേദങ്ങളിലും ഗീതയിലും യോഗയിലും ആഴത്തില്‍ വേരൂന്നിയവരാണെങ്കില്‍ ഭാരതം ഒരു ലോകനേതാവായി ഉയര്‍ന്നുവരുമെന്നും കങ്കണ പറഞ്ഞു.

'നഗരവളര്‍ച്ചയില്‍ നാം ഉയര്‍ന്നതാണെങ്കിലും പാശ്ചാത്യ ലോകത്തിന്റെ വിലകുറഞ്ഞ പകര്‍പ്പല്ല, വേദങ്ങളിലും ഗീതയിലും യോഗയിലും ആഴത്തില്‍ വേരൂന്നിയവരാണെങ്കില്‍ നാം ഒരു ലോകനേതാവായി ഉയര്‍ന്നുവരും, നമുക്ക് ഈ അടിമ നാമം ഇന്ത്യ എന്നത് മാറ്റി ഭാരതം എന്ന പേരിലേക്ക് തിരികെ മാറ്റാമോ?' എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.

ഇന്‍സ്റ്റഗ്രാമിലും സമാനമായ പോസ്റ്റ് കങ്കണ പങ്കുവെച്ചിട്ടുണ്ട് ബ്രിട്ടീഷുകാര്‍ ഞങ്ങള്‍ക്ക് അടിമ നാമം നല്‍കി,. സിന്ധു നദിയുടെ കിഴക്ക് എന്നാണ് ഈ പേരിന്റെ അര്‍ത്ഥം എന്നും കങ്കണ പറഞ്ഞു.

'ഭാരതത്തിന്റെ അര്‍ത്ഥം ഞാന്‍ നിങ്ങളോട് പറയാം. അടിമകളാകുന്നതിന് മുമ്പ് ഞങ്ങള്‍ ആരായിരുന്നു, ഏറ്റവും സാംസ്‌കാരികവും സൗന്ദര്യാത്മകവുമായ നാഗരികത. എല്ലാ പേരിനും ഒരു വൈബ്രേഷന്‍ ഉണ്ട്, ബ്രിട്ടീഷുകാര്‍ക്ക് ഇത് അറിയാമായിരുന്നു. അവര്‍ സ്ഥലങ്ങള്‍ക്ക് മാത്രമല്ല ആളുകള്‍ക്കും പ്രധാനപ്പെട്ട സ്മാരകങ്ങള്‍ക്കും പോലും പുതിയ പേരുകള്‍ നല്‍കി. നഷ്ടപ്പെട്ട മഹത്വം നാം വീണ്ടെടുക്കണം, നമുക്ക് ഭാരത് എന്ന പേരില്‍ ആരംഭിക്കാം. ' എന്നും കങ്കണ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.