CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 17 Minutes 42 Seconds Ago
Breaking Now

ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം തീവ്രമാകുമെന്ന് വിദഗ്ധര്‍; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതല്‍ 1,50,000 വരെ എത്തുമെന്ന് മുന്നറിയിപ്പ്

ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം തീവ്രമായി തുടങ്ങും എന്നാണ് മുന്നറിയിപ്പ്.

ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം തീവ്രമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹൈദരാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. 

ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം തീവ്രമായി തുടങ്ങും എന്നാണ് മുന്നറിയിപ്പ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതല്‍ 1,50,000 വരെ എത്തുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

ഒക്ടോബര്‍ മാസത്തോടെ കോവിഡ് മൂന്നാം തരംഗം രൂക്ഷമാകും. എന്നാല്‍ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും പഠനം പറയുന്നുണ്ട്. രണ്ടാം തരംഗത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം വരെ ആയിരുന്നു. രണ്ടാം തരംഗത്തിന് സമാനമായി മൂന്നാം തരംഗത്തിലും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുക.

കോവിഡ് ഡെല്‍റ്റ വകഭേദം എളുപ്പത്തില്‍ പടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ചിക്കന്‍പോക്‌സ് പോലെ രോഗവ്യാപനം വളരെ വേഗത്തില്‍ നടക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും രോഗബാധയുണ്ടാകും. അതിനാല്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.