CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 25 Minutes 57 Seconds Ago
Breaking Now

ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറം പൂരത്തിന് കൊടിയേറാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; കലാസന്ധ്യയില്‍ വിവിധ പരിപാടികള്‍ക്കൊപ്പം റിഥം തീയറ്റേഴ്‌സിന്റെ നാടകം- 'അസ്തമയം'

ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്ന 'പൂരം' വേദിയില്‍ അരങ്ങേറാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഗ്രേറ്റ് ബ്രിട്ടന്റെ വൈവിധ്യം ഉള്‍ക്കൊണ്ട്, മലയാള മണ്ണിന്റെ നൈര്‍മല്യതയും ചേര്‍ന്ന കലാസന്ധ്യ ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ നോസ്‌ലി ലെഷര്‍ & കള്‍ച്ചറല്‍ പാര്‍ക്കില്‍ അരങ്ങേറും. 

ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറവും, ലിവര്‍പൂള്‍ ഡ്രാമാ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന കലാസന്ധ്യ ഒരിടവേളയ്ക്ക് ശേഷം മലയാളി സമൂഹത്തിന് ഒത്തുകൂടാനുള്ള അവസരം ഒരുക്കുകയാണ്. 

ചെല്‍റ്റണാം റിഥം തീയറ്റേഴ്‌സിന്റെ നാടകം 'അസ്തമയം' പൂരപ്പരിപാടികള്‍ക്ക് പുതിയ ഉണര്‍വ്വേകും. ഗൃഹാതുരതയുണര്‍ത്തുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ കുടുംബബന്ധങ്ങളുടെ ഊടും, പാവും ചേര്‍ത്തൊരുക്കുന്ന നാടകമാണ് റോബി മേക്കര സംവിധാനം ചെയ്യുന്ന അസ്തമയം. 

ഇതിന് ശേഷം നൃത്ത പരിപാടികളും, സംഗീത വിരുന്നും പൂരനഗരിയുടെ ആഘോഷങ്ങള്‍ക്ക് മാറ്റേകും. പരിപാടികളില്‍ വലിയ തോതില്‍ മലയാളി സമൂഹം പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറം. 




കൂടുതല്‍വാര്‍ത്തകള്‍.