CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 32 Seconds Ago
Breaking Now

വനിതാ പോലീസ് ഓഫീസര്‍മാര്‍ 'മാന്യമായി' വസ്ത്രം ധരിക്കണം; മുസ്ലീം പുരുഷന്‍മാരോട് മിണ്ടരുത്! നാഷണല്‍ പോലീസ് ചീഫ് കൗണ്‍സില്‍ ഗൈഡന്‍സ് വിവാദത്തില്‍

എതിര്‍ലിംഗത്തില്‍ പെട്ട ആളുകളുമായി സംസാരിക്കുമ്പോള്‍ സാംസ്‌കാരികമായ ഘടകങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ഗൈഡന്‍സ് ഓഫീസര്‍മാരോട് പറയുന്നു

ബ്രിട്ടനിലെ വനിതാ പോലീസ് ഓഫീസര്‍മാരോട് മാന്യമായി വസ്ത്രം ധരിക്കാനും, പള്ളികളിലെ മുസ്ലീം പുരുഷന്‍മാരോട് സംസാരിക്കരുതെന്നും ആവശ്യപ്പെട്ട് പോലീസ് ഗൈഡന്‍സ് വിവാദത്തില്‍. രാജ്യത്തെ വൈവിധ്യമാര്‍ന്ന വിശ്വാസി സമൂഹത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോലീസുകാര്‍ക്ക് വഴികാട്ടാനാണ് നാഷണല്‍ പോലീസ് ചീഫ് കൗണ്‍സില്‍ 'ഫെയ്ത്ത് കിറ്റ്' പുറത്തുവിട്ടത്. 

ബ്രിട്ടനില്‍ രണ്ട് തട്ടിലുള്ള പോലീസിംഗ് സേവനമാണ് നല്‍കുന്നതെന്നതിന് തെളിവാണ് ഈ ഉപദേശങ്ങളെന്ന് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് പ്രതികരിച്ചു. പോലീസുകാര്‍ ഇത്തരം ലൈംഗികമായ, കാലഹരണപ്പെട്ട സംസ്‌കാരങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ടതില്ലെന്ന് ഫരാഗ് പറഞ്ഞു. An excerpt from the police ¿faith kit¿ published by the National Police Chiefs¿ Council (NPCC) included guidance on dressing modestly and interactions with members of the opposite sex

നിയമത്തിന് മുന്നില്‍ എല്ലാവരും ഒരുപോലെയാണെന്നാണ് പോലീസ് വിശ്വസിക്കുന്നതെങ്കില്‍ എന്‍പിസിസി ഈ നിബന്ധനകള്‍ ഉടന്‍ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിസ്ത്യനിറ്റി ഉള്‍പ്പെടെ മറ്റ് 22 മതങ്ങളേക്കാള്‍ ഏറെ വിശാലമായാണ് ഫെയ്ത്ത് കിറ്റില്‍ ഇസ്ലാമിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളുള്ളത്. 

എതിര്‍ലിംഗത്തില്‍ പെട്ട ആളുകളുമായി സംസാരിക്കുമ്പോള്‍ സാംസ്‌കാരികമായ ഘടകങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ഗൈഡന്‍സ് ഓഫീസര്‍മാരോട് പറയുന്നു. മുസ്ലീം വ്യക്തികളോട് അതേ ലിംഗത്തില്‍ പെട്ട ഓഫീസര്‍മാര്‍ സംസാരിക്കുന്നതാണ് ഉചിതം. മുസ്ലീം വീടുകളിലെ സിംഗില്‍ സെക്‌സ് ഏരിയകള്‍ ഒഴിവാക്കാനും, മുസ്ലീം ഏരിയകളില്‍ നായകളെ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.