CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 33 Seconds Ago
Breaking Now

മോര്‍ട്ട്‌ഗേജ് ബില്ലുകള്‍ 100 പൗണ്ട് ഉയരുമ്പോള്‍ കുറയ്ക്കാന്‍ എന്താണ് മാര്‍ഗ്ഗം? ലാഭകരമായ ഡീലുകള്‍ തെരഞ്ഞെടുക്കുന്നവരാണ് സ്മാര്‍ട്ട്

കൂടുതല്‍ ഡെപ്പോസിറ്റും, മികച്ച ക്രെഡിറ്റ് പ്രൊഫൈലും ഉള്ളവര്‍ക്ക് 5 ശതമാനത്തില്‍ താഴെ വരെ ഡീലുകള്‍ ലഭിക്കുന്നുണ്ട്

വരും വര്‍ഷങ്ങളില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ പ്രതിമാസം 100 പൗണ്ട് വെച്ച് വര്‍ദ്ധിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ഏകദേശം 6.5 മില്ല്യണ്‍ കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവാണ് ഉയരുന്ന പലിശ നിരക്കുകള്‍ മൂലം വര്‍ദ്ധിക്കുന്നത്. 

അടുത്ത മൂന്ന് വര്‍ഷത്തില്‍ 2.7 മില്ല്യണ്‍ കുടുംബങ്ങളുടെ ബില്ലുകളില്‍ 100 മുതല്‍ 500 പൗണ്ട് വരെ വ്യത്യാസം വരാമെന്ന് കേന്ദ്ര ബാങ്ക് കണക്കാക്കുന്നു. 430,000 ഭവനങ്ങളുടെ ബില്ലുകളില്‍ 500 പൗണ്ടിലേറെയാണ് പ്രതിമാസ വ്യത്യാസം. 

അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റുകള്‍ ഇപ്പോള്‍ 6 ശതമാനത്തിലാണ് നല്‍കുന്നത്. ജനുവരിയില്‍ ഇത് 4.91 ശതമാനമായിരുന്നു. രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ 5.99 ശതമാനത്തിന് അടുത്തും എത്തിക്കഴിഞ്ഞു. പലിശ നിരക്ക് വര്‍ദ്ധനവുകള്‍ കടമെടുത്തവരുടെ ജീവിതത്തില്‍ സാരമായ പ്രത്യാഘാതം സൃഷ്ടിക്കുമ്പോള്‍ പ്രതിമാസ തിരിച്ചടവുകള്‍ കുത്തനെ കൂടാതെ നോക്കാന്‍ ലാഭകരമായ ഡീലുകളിലേക്ക് മാറുന്നതാണ് ഉചിതമെന്ന് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍ പറയുന്നു. 

കൂടുതല്‍ ഡെപ്പോസിറ്റും, മികച്ച ക്രെഡിറ്റ് പ്രൊഫൈലും ഉള്ളവര്‍ക്ക് 5 ശതമാനത്തില്‍ താഴെ വരെ ഡീലുകള്‍ ലഭിക്കുന്നുണ്ട്. ഡീലുകള്‍ അവസാനിക്കുന്നതിന് ആറ് മാസം മുന്‍പ് വരെ പുതിയ ഡീലുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. ഒരു നല്ല ബ്രോക്കറുടെ സേവനം ഉപയോഗിച്ച് ലാഭകരമായ ഡീലുകള്‍ മുന്‍കൂറായി തെരഞ്ഞെടുത്ത് മാറുന്നതാണ് മികച്ച തീരുമാനം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.