CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 19 Minutes 4 Seconds Ago
Breaking Now

ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ 'കുടി' നിര്‍ത്തണം! രാജ്ഞിയോട് മദ്യപാനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് രാജകീയ ഡോക്ടര്‍മാര്‍; ജോലിത്തിരക്കുള്ള സീസണ്‍ മുന്നില്‍; പരമാവധി ആരോഗ്യത്തോടെ ഇരിക്കാന്‍ ത്യാഗം ചെയ്യണമെന്ന് 95-കാരിക്ക് ഉപദേശം

പതിവായി വൈകുന്നേരങ്ങളില്‍ മാര്‍ട്ടിനിയാണ് രാജ്ഞി മദ്യപിക്കുന്നത്

ബ്രിട്ടീഷ് രാജ്ഞിയോട് മദ്യപാനം നിര്‍ത്താന്‍ ഉത്തരവിട്ട് രാജകീയ ഡോക്ടര്‍മാര്‍. ഒരു കുടുംബ സുഹൃത്തിനെ ഉദ്ധരിച്ചാണ് രാജ്ഞിയോട് ഡോക്ടര്‍മാര്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി വാനിറ്റി ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 95 വയസ്സായെങ്കിലും മികച്ച ശാരീരിക ആരോഗ്യം പുലര്‍ത്തുന്ന രാജ്ഞി അടുത്തിടെ വെയില്‍സിലെ ചില പരിപാടികള്‍ക്ക് വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ചത് മെഡിക്കല്‍ കാരണങ്ങള്‍ കൊണ്ടല്ലെന്നും, സൗകര്യത്തിന് വേണ്ടിയാണെന്നുമാണ് റിപ്പോര്‍ട്ട്. 

ഇതോടൊപ്പമാണ് സവിശേഷ സാഹചര്യങ്ങളില്‍ ഒഴികെയുള്ള സമയങ്ങളില്‍ മദ്യം ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. രാജ്ഞി മികച്ച ആരോഗ്യത്തിലാണെന്നും, ഇക്കാര്യങ്ങള്‍ തികച്ചും വ്യക്തിപരമായി കൈക്കൊണ്ട തീരുമാനങ്ങളാണെന്നും ശ്രോതസ്സുകള്‍ മാഗസിനോട് പറഞ്ഞു. 

ജൂണില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ വരുമ്പോള്‍ മികച്ച ആരോഗ്യത്തോടെ ഇരിക്കാനാണ് ഈ ഉപദേശങ്ങള്‍. ആ ഘട്ടത്തില്‍ രാജ്യത്ത് പരമാവധി ഇടങ്ങള്‍ സന്ദര്‍ശിക്കാനാണ് രാജ്ഞിയുടെ ശ്രമം. അതുവരെയുള്ള മാസങ്ങളിലും തിരക്കേറിയ ഷെഡ്യൂളാണുള്ളത്. അതേസമയം രാജ്ഞിയുടെ തീരുമാനം ഏതെങ്കിലും മെഡിക്കല്‍ ഉപദേശവുമായോ, പ്രത്യേക ആരോഗ്യ പ്രശ്‌നമോ മൂലമല്ലെന്ന് മെയില്‍ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 

പതിവായി വൈകുന്നേരങ്ങളില്‍ മാര്‍ട്ടിനിയാണ് രാജ്ഞി മദ്യപിക്കുന്നത്. ഇത് ഒഴിവാക്കാനാണ് ഉപദേശം ലഭിച്ചിരിക്കുന്നത്, വാനിറ്റി ഫെയറിനോട് ശ്രോതസ്സ് വെളിപ്പെടുത്തി. രാജ്ഞി വലിയ തോതില്‍ മദ്യപിക്കുന്ന വ്യക്തിയല്ല. എന്നിരുന്നാലും ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ വളരെ കുറച്ച് സൗകര്യങ്ങള്‍ ആസ്വദിക്കുന്ന ഒരാള്‍ക്ക് ഇത് നിര്‍ത്തേണ്ടി വരുന്നത് അത്ര സുഖകരമാകില്ല, ശ്രോതസ്സ് കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.