CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 20 Seconds Ago
Breaking Now

പത്തുലക്ഷം രൂപ വരെ സൗജന്യ ചികിത്സ ; കാര്‍ഷിക വായ്പകള്‍ എഴുതി തള്ളും ; പ്രഖ്യാപനങ്ങളുമായി പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ക്വിന്റലിന് 2,500 രൂപക്ക് ഗോതമ്പും 400 രൂപക്ക് കരിമ്പും കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ സംഭരിക്കുമെന്നും പ്രിയങ്ക അറിയിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പത്തുലക്ഷം വരെ ചികിത്സാ ചെലവും ആശുപത്രിസേവനങ്ങളും സൗജന്യമാക്കുമെന്ന് പ്രിയങ്ക ഗാന്ധി. കൊവിഡ് മഹാമാരി കാലത്ത് യുപിയിലെ ആരോഗ്യമേഖല എത്രത്തോളം തകര്‍ന്ന അവസ്ഥയിലാണെന്ന് വ്യക്തമായെന്നും യോഗി സര്‍ക്കാരിന്റെ അവഗണനയാണ് ആരോഗ്യമേഖലയുടെ ശോചനിയാവസ്ഥക്ക് കാരണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. 

യുപിയിലെ ബാരബങ്കിയില്‍ നിന്ന് ആരംഭിച്ച കോണ്‍ഗ്രസ് 'പ്രതിജ്ഞാ യാത്ര'യിലും നിരവധി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രിയങ്ക ജനങ്ങള്‍ക്ക് മുന്നിലേക്ക് വെച്ചിട്ടുണ്ട്. കര്‍ഷക വായ്പ്പകള്‍ എഴുതിത്തള്ളും, 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും എന്നിവയുള്‍പ്പെടെയാണ് പ്രഖ്യാപനം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ക്വിന്റലിന് 2,500 രൂപക്ക് ഗോതമ്പും 400 രൂപക്ക് കരിമ്പും കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ സംഭരിക്കുമെന്നും പ്രിയങ്ക അറിയിച്ചിട്ടുണ്ട്. നാല്‍പ്പത് സീറ്റുകള്‍ സ്ത്രീകള്‍ക്ക് നേരത്തെ സംവരണം ചെയ്തതായി പ്രഖ്യാപിച്ച പ്രിയങ്ക വനിതകള്‍ക്ക് വേണ്ടി പ്രത്യേക തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യറാക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സ്മാര്‍ട്ട് ഫോണും ബിരുധദാരികളായ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സ്‌ക്കൂട്ടറും നല്‍കുമെന്ന് പ്രിയങ്ക വ്യക്തമാക്കി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്ന കടുംബങ്ങള്‍ക്ക് 25,000 രൂപ നല്‍കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.