CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 16 Minutes 3 Seconds Ago
Breaking Now

ദുരഭിമാനത്തിന്റെ പേരില്‍ പിതാവ് ബലാത്സംഗം ചെയ്തുകൊന്ന യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മധ്യപ്രദേശ് ഭോപാലിലെ റാത്തിബാദില്‍ പ്രണയ വിവാഹത്തിന്റെ പേരില്‍ പിതാവ് ബലാത്സംഗം ചെയ്തുകൊന്ന യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭോപ്പാലിലെ സമസ്ഗഡ് വന പ്രദേശത്ത് നിന്ന് യുവതിയുടെയും നവജാത ശിശുവിന്റെയും മൃതദേഹം കണ്ടെത്തിയതോടെയാണ് ക്രൂരമായ കൊലപാതകം പുറത്തറിയുന്നത്. ഇതര മതസ്ഥനെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി കുടുംബവുമായി അകന്നുകഴിയുകയായിരുന്നു 24കാരി ഇക്കഴിഞ്ഞ ദീപാവലി ദിവസം കുഞ്ഞുമായി മൂത്ത സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു. അടുത്ത ദിവസം അഞ്ചുമാസം പ്രായമുള്ള യുവതിയുടെ കുഞ്ഞ് രോഗബാധിതനായി മരിച്ചു.

ഇക്കാര്യം പിതാവിനെ മൂത്ത സഹോദരി അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പിതാവും സഹോദരനും കുഞ്ഞിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്താനെന്ന വ്യാജേന യുവതിയെ വനപ്രദേശത്ത് എത്തിക്കുകയായിരുന്നു. അവിടെവെച്ച് 55 കാരനായ പിതാവ് മകളെ ബലാത്സംഗം ചെയ്യുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. നവജാത ശിശുവിന്റെ മൃതദേഹത്തിന് സമീപത്ത് വെച്ചായിരുന്നു കൊലപാതകം. ഈ സമയമെല്ലാം യുവതിയുടെ 25കാരനായ സഹോദരന്‍ കാവല്‍ നില്‍ക്കുകയായിരുന്നു. കൊലപാതകം നടന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷം വനത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിംഗിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ സേഹോറിലെ ബില്‍സ്ഗഞ്ച് സ്വദേശിയായ യുവതിയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു.ചോദ്യംചെയ്യലില്‍ മരിച്ചത് തന്റെ സഹോദരിയാണെന്നും പിതാവും സഹോദരനുമാണ് കൊലപാതകം നടത്തിയെന്നും മൂത്ത സഹോദരി വെളിപ്പെടുത്തി. കസ്റ്റഡിയിലെടുത്ത പ്രതികള്‍ കുറ്റകൃത്യം സമ്മതിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.