പുതിയ ചിത്രമായ വരയന്‍ ചിത്രത്തെ കുറിച്ച് ലിയോണ പറഞ്ഞതിങ്ങനെ, 'ജിജോ ചേട്ടനാണ് ഈ കഥാപാത്രം ചെയ്യാനായി എന്നെ വിളിക്കുന്നത്. 'ഇഷ്‌ക്', 'അന്വേക്ഷണം', 'അതിരന്‍' ഇതെല്ലാം ചെയ്തിട്ട് കമ്മിറ്റ് ചെയ്ത ചിത്രമാണ് 'വരയന്‍'.
ഈ ചിത്രങ്ങളിലെല്ലാം കുറച്ചധികം സീരിയസായ കഥാപാത്രമായിരുന്നു എന്റേത്. എന്നാല്‍ 'വരയന്‍' ലെ അങ്ങനെ ആയിരുന്നില്ല. ഇവയില്‍ നിന്നെല്ലാം തികച്ചും വേറിട്ട് നില്‍ക്കുന്ന ഒന്നായിരുന്നു. അങ്ങനെയൊന്ന് ഞാനിതുവരെ ചെയ്തിട്ടില്ല. അത് എനിക്ക് ഇന്ററസ്റ്റിംങായി തോന്നി. എനിക്ക് എന്തെങ്കിലുമൊക്കെ വ്യത്യസ്ഥമായി ചെയ്യണമെന്നുണ്ടായിരുന്നു. അത് കാരണമാണ് 'വരയന്‍' തിരഞ്ഞെടുത്തത്. സത്യം സിനിമാസ് പ്രൊഡ്യൂസ് ചെയ്യുന്ന ആദ്യ ചിത്രം, സിജുവിന്റെ കൂടെയുള്ള ആദ്യ ചിത്രം, ഇതെല്ലാം എനിക്ക് പുതുമയുള്ളതായിരുന്നു. പിന്നെ ഒരു ഡ്യൂയറ്റ് സോങ്ങുണ്ട്, ഞാന്‍ ഇതിനു മുന്നെ ചെയ്യാത്തൊരു കാര്യമാണത്. അതൊന്ന് ചെയ്തു നോക്കണമെന്നുണ്ടായിരുന്നു.'
കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരം പറഞ്ഞതിങ്ങനെ, 'ഡേയ്‌സി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഡേയ്‌സി ഭയങ്കര ബോള്‍ഡായിട്ടുള്ള യങ്ങര്‍ ആന്‍ഡ് ക്യൂട്ടായ ഒരാളാണ്. അതോടൊപ്പം കുറച്ച് കുരുത്തക്കേടും അഹങ്കാരവുമൊക്കെ അവള്‍ക്കുണ്ട്. ആ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയുടെ മകളാണ്. കാശുള്ളവന്റെ മോളെന്നുള്ള അഹങ്കാരം നല്ലപോലെ അവള്‍ക്കുണ്ട്. ബുള്ളറ്റാണ് ഓടിക്ക, പിന്നെ പള്ളിലച്ഛനെ വളക്കാനുള്ള വന്‍ ശ്രമത്തിലാണ്, അങ്ങനെയൊക്കെയാണവള്‍.'
'സിജുവിനോടൊപ്പമുള്ള കെമസ്ട്രി അടിപൊളി ആയിരുന്നു. ആലപ്പുഴ അയലന്റിലായിരുന്നു ഷൂട്ട്. എല്ലാ ദിവസവും ബോട്ടില്‍ കയറി ഒന്നര മണിക്കൂര്‍ യാത്ര ചെയ്തിട്ടാണ് തുരുത്തിലേക്കെത്തുന്നത്. തുരുത്തിലെത്തി കഴിഞ്ഞാല്‍ സെറ്റിലെ ആളുകള്‍ മാത്രമൊള്ളൂ. ഷൂട്ട് കഴിഞ്ഞാല്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോവും. ഞങ്ങള്‍ രണ്ടുപേരും ഫുഡീസായതുകൊണ്ട് നല്ല കോമ്പിനേഷന്‍ ആയിരുന്നു. ഷൂട്ട് കഴിഞ്ഞാല്‍ പുറത്ത് ഫുഡ് കഴിക്കാന്‍ പോവലായിരുന്നു ഞങ്ങളുടെ മെയിന്‍ പരിപാടി' സിജു വില്‍സണോടൊപ്പമുള്ള ഷൂട്ടിംങ്ങ് അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ലിയോണ പറഞ്ഞ വാക്കുകളാണിത്.
'വരയന്‍' ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് കൊമേര്‍ഷ്യല്‍ മൂവിയാണ്. പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.