CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 16 Seconds Ago
Breaking Now

പുരുഷന്‍മാരെ പീഡിപ്പിക്കുന്ന എംപിയെ കുറിച്ച് പ്രധാനമന്ത്രിക്ക് മുന്‍പെ അറിവുണ്ടായിരുന്നു; സീനിയര്‍ പോസ്റ്റിലേക്ക് നിയോഗിക്കുന്നതിന് രണ്ട് വര്‍ഷം മുന്‍പ് തന്നെ ടോറി എംപിയുടെ തനിസ്വാഭാവം മനസ്സിലാക്കി; പിഞ്ചര്‍ കയറിപ്പിടിച്ചപ്പോള്‍ മരവിച്ച് പോയെന്ന് ഇര!

സഹടോറി എംപിക്ക് നേരെ പിഞ്ചര്‍ അനാവശ്യ നീക്കങ്ങള്‍ നടത്തിയെന്ന ആരോപണവും പ്രധാനമന്ത്രിയുടെ ചെവിയില്‍ എത്തി

മുതിര്‍ന്ന ഗവണ്‍മെന്റ് ജോലിയിലേക്ക് നിയോഗിക്കുന്നതിന് മുന്‍പ് എംപിമാരുടെ ഭൂതവും, ഭാവിയും പരിശോധിക്കുന്ന പതിവുണ്ട്. സര്‍ക്കാരിന് നാണക്കേട് ഉണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ ഒഴിവാക്കാനാണ് ഇത്. എന്നാല്‍ മുന്‍കാല അനുഭവം ഉണ്ടായിട്ടും, പുരുഷന്‍മാരെ പീഡിപ്പിക്കുന്നുവെന്ന് അറിവുണ്ടായിട്ടും എംപി ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയോഗിക്കുന്നതിന് തടസ്സമുണ്ടായില്ലെന്നാണ് ഞെട്ടിക്കുന്ന വിവരം. 

എംപി പിഞ്ചറിന് എതിരായ ആരോപണങ്ങളെ കുറിച്ച് മുതിര്‍ന്ന ജോലി നല്‍കുന്നതിന് രണ്ട് വര്‍ഷം മുന്‍പ് തന്നെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മനസ്സിലാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ അംഗങ്ങളുടെ ക്ലബില്‍ രണ്ട് പുരുഷന്‍മാരെ മദ്യപിച്ച ശേഷം കയറിപ്പിടിച്ചെന്ന ആരോപണം നേരിട്ട പിഞ്ചറിന് ഡെപ്യൂട്ടി ചീഫ് വിപ്പ് പദവി രാജിവെയ്‌ക്കേണ്ടി വന്നു. However, The Mail on Sunday has been told that in 2020, Mr Johnson told aides: ‘He’s handsy, that’s a problem. Pincher by name, pincher by nature’

എന്നാല്‍ ഇതിന് രണ്ട് വര്‍ഷം മുന്‍പ് തന്നെ ബോറിസിന് ആരോപണങ്ങളെ കുറിച്ച് അറിവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ രണ്ട് മാസം മുന്‍പ് ഒരു സഹടോറി എംപിക്ക് നേരെ പിഞ്ചര്‍ അനാവശ്യ നീക്കങ്ങള്‍ നടത്തിയെന്ന ആരോപണവും പ്രധാനമന്ത്രിയുടെ ചെവിയില്‍ എത്തിയിരുന്നു. When Chris Pincher wrote in his resignation letter to Boris Johnson that he had ‘drunk far too much’ and ‘embarrassed myself’ at the Carlton Club on Wednesday evening, it made it sound as if it was one-off aberration

ഇതിനെ ടോറി എംപി എതിര്‍ത്തപ്പോള്‍ ഇദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ച് ഇല്ലാത്ത ലൈംഗിക ആരോപണങ്ങള്‍ ബോധ്യപ്പെടുത്തി പക പോക്കാനും പിഞ്ചര്‍ ശ്രമിച്ചു. കാള്‍ടണ്‍ ക്ലബില്‍ വെച്ച് നടന്നതായി ആരോപിക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ പിഞ്ചര്‍ നിഷേധിക്കുന്നുണ്ട്. അമിതമായി മദ്യപിച്ച് സ്വയം നാണംകെട്ടെന്ന് മാത്രമാണ് ഇയാളുടെ വാദം. 




കൂടുതല്‍വാര്‍ത്തകള്‍.