ബിര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ ഇടവകകളിലും . മിഷനുകളിലും , പ്രൊപ്പോസഡ് മിഷനുകളിലും , വിശുദ്ധ വാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു . ഓശാന ഞായറാഴ്ച തുടങ്ങി ഉയിര്‍പ്പ് ഞായറാഴ്ച വരെ ഉള്ള വിശുദ്ധ വാരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ സമയ ക്രമവും , ദേവാലയങ്ങളുടെ മേല്‍വിലാസവും . കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വൈദികരുടെ ഫോണ്‍ നമ്പറും ഉള്‍പ്പടെ ഉള്ള വിശദ വിവരങ്ങള്‍ രൂപതാ വെബ്‌സൈറ്റിലും , ഔദ്യോഗിക സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് .താഴെ പറയുന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ് .
ഷൈമോന്‍ തോട്ടുങ്കല്‍