CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 21 Seconds Ago
Breaking Now

പത്ത് വര്‍ഷത്തെ പ്രണയ സാഫല്യം; തപ്‌സി പന്നു വിവാഹിതയായി

ബോളിവുഡ് താരം തപ്‌സി പന്നു വിവാഹിതയായി. ഡെന്‍മാര്‍ക്ക് വംശജനും ബാഡ്മിന്റണ്‍ പരിശീലകനുമായ മത്തിയാസ് ബോയാണ് വരന്‍. ശനിയാഴ്ച ഉദയ്പൂരില്‍ വെച്ചായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഈയടുത്താണ് താന്‍ മത്തിയാസ് ബോയുമായി പ്രണയത്തിലാണെന്ന് തപ്‌സി വെളിപ്പെടുത്തിയത്.

2013 ല്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ഉദ്ഘാടനത്തില്‍ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.

സിനിമ രംഗത്തുനിന്നും സംവിധായകന്‍ അനുരാഗ കശ്യപ്, പവയില്‍ ഗുലാത്തി എന്നിവര്‍ മാത്രമാണ് സിനിമ രംഗത്തുനിന്നും ചടങ്ങില്‍ പങ്കെടുത്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.