ബ്ലെസ്സി പൃഥ്വിരാജ് കൂട്ടുക്കെട്ടിലിറങ്ങുന്ന ആടുജീവിതം തീയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ ചിത്രത്തിന് ആശംസകളുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ.
ആടുജീവിതത്തിന്റെ ഈ മാറ്റത്തിന് വേണ്ടിയും അത് പ്രാവര്‍ത്തികമാക്കുന്നതിനും വേണ്ടിയുമുള്ള പരിശ്രമം ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് സംഭവിക്കുക എന്നാണ് സൂര്യ പറയുന്നത്.
മലയാളത്തില്‍ 2 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ കൂടിയാണ് യഥാര്‍ത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതമെഴുതിയത്.
'അതിജീവനത്തിന്റെ കഥ പറയാനായി 14 വര്‍ഷത്തെ ആവേശം, ആടുജീവിതത്തിന്റെ ഈ മാറ്റത്തിന് വേണ്ടിയും അത് പ്രാവര്‍ത്തികമാക്കുന്നതിനും വേണ്ടിയുമുള്ള പരിശ്രമം ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് സംഭവിക്കുക. സംവിധായകന്‍ ബ്ലെസി & ടീം, പൃഥ്വിരാജ്, എ ആര്‍ റഹ്മാന്‍ സാര്‍ എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍.' എന്നാണ് ആടുജീവിതത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ട് സൂര്യ എക്‌സില്‍ കുറിച്ചത്.