CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 55 Seconds Ago
Breaking Now

ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു

ഗണേശമൂര്‍ത്തി മനോവിഷമത്തില്‍ ആയിരുന്നുവെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു. ചികിത്സയിലായിരുന്ന ഗണേശമൂര്‍ത്തിക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടുകൂടി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ അബോധാവസ്ഥയില്‍ ഗണേശമൂര്‍ത്തിയെ കണ്ടെത്തിയത്.

ഉറക്കഗുളിക വെള്ളത്തില്‍ കലക്കിയതായി റൂമില്‍ നിന്നു കണ്ടെത്തിയിരുന്നു. അബോധാവസ്ഥയില്‍ കണ്ടത്തിയതിനെ തുടര്‍ന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റുകയുമായിരുന്നു. സംഭവത്തില്‍ ഈറോഡ് ശൂരംപട്ടി പൊലീസ് അന്വേഷിക്കുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇപ്രാവശ്യവും പാര്‍ട്ടി തനിക്കു സീറ്റ് നല്‍കുമെന്ന് ഗണേശമൂര്‍ത്തി എല്ലാവരോടും പറഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഈറോഡ് സീറ്റില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെയാണു മത്സരിക്കുന്നത്. പകരം വിരുതുനഗര്‍ സീറ്റ് ഘടകകക്ഷിയായ എംഡിഎംകെയ്ക്കു വിട്ടുനല്‍കി. എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാര്‍ഥി. എന്നാല്‍ മുതിര്‍ന്ന നേതാവായ ഗണേശമൂര്‍ത്തിയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാര്‍ട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും പറയുന്നു.

ഇതില്‍ ഗണേശമൂര്‍ത്തി മനോവിഷമത്തില്‍ ആയിരുന്നുവെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. 77 വയസുകാരനായ എംപി പാര്‍ട്ടിക്കുവേണ്ടി ഒട്ടേറെ തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. എംഎല്‍എയും രണ്ടുതവണ എംപിയുമായി.

 




കൂടുതല്‍വാര്‍ത്തകള്‍.