CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 21 Seconds Ago
Breaking Now

പ്രണയം നിരസിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളില്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി

ബിവിബി കോളേജിലെ ഒന്നാം വര്‍ഷ മാസ്റ്റേഴ്‌സ് ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) വിദ്യാര്‍ത്ഥിനിയായിരുന്നു നേഹ.

കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിനുള്ളില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകളെ മുന്‍ സഹപാഠി കൊലപ്പെടുത്തി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിരഞ്ജന്‍ ഹിരേമത്തിന്റെ മകള്‍ നേഹ (23) യാണ് കൊല്ലപ്പെട്ടത്. ബിവിബി കോളേജിലെ ഒന്നാം വര്‍ഷ മാസ്റ്റേഴ്‌സ് ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) വിദ്യാര്‍ത്ഥിനിയായിരുന്നു നേഹ. സംഭവത്തില്‍ പ്രതിയായ ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 

നേഹയുടെ മുന്‍ സഹപാഠിയായിരുന്നു 23കാരനായ ഫയാസ്. ഫയാസ് നേഹയെ കത്തികൊണ്ട് പലതവണ കുത്തുന്നതും ഓടിപ്പോകുന്നതും കാമ്പസിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോളേജ് അധികൃതരും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബംഗളൂരു ബെലഗാവി ജില്ലയിലാണ് ഫയാസ് താമസിക്കുന്നത്. ഫയാസിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതി നേഹയെ നിരന്തരമായി പിന്തുടരുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ പറയുന്നു. ഹുബ്ബള്ളിയിലെ വിദ്യാനഗര്‍ പൊലീസിന്റെ സഹായത്തോടെയാണ് പൊലീസ് ഫയാസിനെ പിടികൂടിയത്.

'ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് സംഭവം നടന്നത്. ബിവിബി കോളേജില്‍ എംസിഎ പഠിക്കുന്ന പെണ്‍കുട്ടി നേഹയുടെ മുന്‍ സഹപാഠി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. 7 തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തിയത്. ഒരുമിച്ച് പഠിച്ചതിനാല്‍ പരസ്പരം അറിയാമെന്നാണ് അറിയാവുന്നത്. ചോദ്യം ചെയ്യലിന് ശേഷമേ ഉദ്ദേശം സഹിതം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. ഫയാസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അതേസമയം, നേഹയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. 

 




കൂടുതല്‍വാര്‍ത്തകള്‍.