CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 3 Seconds Ago
Breaking Now

നടന്‍ രവി കിഷന്‍ തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസെടുത്തു

ഗോരഖ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്കും ബോജ്പുരി നടനുമായ രവി കിഷന്‍ തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ ലഖ്‌നൗവില്‍ കേസ്. രവി കിഷന്റെ ഭാര്യ പ്രീതി ശുക്ല നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

തിങ്കളാഴ്ച ലഖ്‌നൗവില്‍ നടത്തിയ പത്രസമ്മേളനത്തില്‍, മുംബൈ നിവാസിയായ യുവതി തന്റെ  മകളുടെ പിതാവാണ് രവി കിഷനെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയിരുന്നു. രവി കിഷന്‍ തന്റെ മകളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് അവര്‍ ആരോപിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് രവി കിഷന്റെ ഭാര്യ പ്രീതി ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  ആരോപണം ഉന്നയിച്ച യുവതി, അവരുടെ ഭര്‍ത്താവ്, മകള്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് കുമാര്‍ പാണ്ഡേ,യൂട്യൂബ് ചാനല്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ ഖുര്‍ഷിദ് ഖാന്‍  ??എന്നിവര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

 




കൂടുതല്‍വാര്‍ത്തകള്‍.