CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 13 Seconds Ago
Breaking Now

ജനഹൃദയം കീഴടക്കാന്‍ സച്ചിനും റീനുവും വീണ്ടും; പ്രേമലു 2 വരുന്നു

ജനഹൃദയം കീഴടക്കിയ പ്രേമലു സിനിമയുടെ രണ്ടാം ഭാ?ഗം പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന പ്രേമലുവിന്റെ സക്‌സസ് മീറ്റിങ്ങിലാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ തന്നെയാണ് രണ്ടാം ഭാഗവും എത്തുക.

കൊച്ചി താജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന സക്‌സസ് പാര്‍ട്ടിയിലാണ് പ്രേമലു രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പങ്കുവെക്കാനാകില്ലെന്നും സംവിധായകന്‍ പറഞ്ഞു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവിന് മലയാളത്തിന് പുറകെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.