CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 55 Seconds Ago
Breaking Now

ബിഹാറില്‍ മലയാളി സുവിശേഷകന് നേരെ സംഘ്പരിവാര്‍ ആക്രമണം ; ജയ്ശ്രീറാം വിളിപ്പിച്ചു

മര്‍ദ്ദനത്തിന് പാസ്റ്ററുടെ കഴുത്തിന് ഗുരുതരമായി പരുക്കേറ്റു.

ബിഹാറില്‍ മലയാളി സുവിശേഷകന് നേരെ സംഘപരിവാര്‍ ആക്രമണം. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റര്‍ സി പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്. മാര്‍ച്ച് 3ന് ബിഹാറിലെ ജമോയ് ജില്ലയിലാണ് ക്രൂരമായ ആക്രമണം നടന്നത്. പാസ്റ്ററെ മര്‍ദ്ദിച്ച അക്രമികള്‍ ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിക്കുകയും ചെയ്തു.

മര്‍ദ്ദനത്തിന് പാസ്റ്ററുടെ കഴുത്തിന് ഗുരുതരമായി പരുക്കേറ്റു. ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ആക്രമണമാണ് നടന്നതെന്ന് പാസ്റ്റര്‍ സണ്ണി പറഞ്ഞു. മര്‍ദ്ദനം അക്രമി സംഘം തന്നെ ഫോണില്‍ ചിത്രീകരിച്ചു. ഭാര്യയുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം.




കൂടുതല്‍വാര്‍ത്തകള്‍.