CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 55 Minutes 58 Seconds Ago
Breaking Now

പീറ്റര്‍ബോറോ സെന്റ് ഗ്രിഗോറീയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍

പീറ്റര്‍ബോറോ സെന്റ് ഗ്രിഗോറീയോസ്  ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ അഭി. എബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് അച്ചന്റെ സഹകാര്‍മികത്വത്തിലും ഭക്തി ആദരപൂര്‍വ്വം നടത്തുന്നു.

 2024 മെയ് 11 ശനിയാഴ്ച 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ഇടവക മെത്രാപോലീത്താ അഭി. എബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമേനിയുടെ ഇടവക സന്ദര്‍ശനവും ആശിര്‍വാദവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥനയോടും നേര്‍ച്ച കാഴ്ചകളോടും വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിപ്പാന്‍ ദൈവനാമത്തില്‍ ക്ഷണിക്കുന്നു.

സെക്രട്ടറി : പോള്‍സന്‍

ട്രസ്റ്റി : അഖിലേഷ്

 




കൂടുതല്‍വാര്‍ത്തകള്‍.