CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 37 Seconds Ago
Breaking Now

ലണ്ടനില്‍ യുകെ മലയാളി മരണമടഞ്ഞു ; 31 കാരി നിത്യ മേരി വര്‍ഗീസിന്റെ വേര്‍പാടില്‍ വേദനയോടെ പ്രിയപ്പെട്ടവര്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് നിത്യ നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്.

ലണ്ടനില്‍ കോട്ടയം സ്വദേശിനിയായ യുവതി മരണമടഞ്ഞു. കോട്ടയം വാകത്താനം ചക്കപുരയ്ക്കല്‍ ഗ്രിഗറി ജോണിന്റെ ഭാര്യ നിത്യ മേരി വര്‍ഗീസാണ് മരിച്ചത്. 31 കാരിയായ നിത്യ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് നിത്യ നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. ഹൈദരാബാദിലാണ് നിത്യയുടെ കുടുംബം സെറ്റില്‍ ചെയ്തിരിക്കുന്നത്. അവിടെ നിന്ന് പ്രിയപ്പെട്ടവരെ കണ്ടു മടങ്ങിയ നിത്യയ്ക്ക് ഹൈദരാബാദില്‍ വച്ചുതന്നെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് യുകെയിലെത്തിയതിന് പിന്നാലെ സ്ഥിതി ഗുരുതരമാവുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു. 

ലണ്ടനില്‍ നിത്യയും ഭര്‍ത്താവ് ഗ്രിഗറിയും താമസിക്കുന്ന സ്ഥലത്ത് ഇരുവരും സാമൂഹിക സാംസ്‌കാരിക പരിപാടിയില്‍ സജീവമാണ്. പെട്ടെന്നുള്ള നിത്യയുടെ വിയോഗത്തില്‍ ഞെട്ടലാണ് പ്രിയപ്പെട്ടവര്‍. പൊതു ദര്‍ശനത്തിന്റെയും സംസ്‌കാരത്തിന്റെയും കാര്യത്തില്‍ തീരുമാനമാകുന്നുള്ളൂ. 

കോട്ടയത്ത് പ്രശസ്തമായ പാരഡൈസ് സ്റ്റുഡിയോ ഉടമയായ ജോണ്‍സണ്‍ ജോര്‍ജിന്റെ മകനാണ് നിത്യയുടെ ഭര്‍ത്താവ് ഗ്രിഗറി.




കൂടുതല്‍വാര്‍ത്തകള്‍.