ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലണ്ടന്‍ വിഷു വിളക്ക് സന്ധ്യക്ക് ഭക്തി നിര്‍ഭരമായ സമാപനമായി .വൈകുന്നേരം ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലെ വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്.
ലൈവ് ഓര്‍ക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ,വിഷുക്കണി,ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സ്, ശങ്കരി സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച നൃത്തങ്ങള്‍ ,അകാലത്തില്‍ ലണ്ടന്‍ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓര്‍മകളില്‍ ഹരിയേട്ടന്‍ , ശേഷം ദീപാരാധന,വിഷുസദ്യ എന്നിവ ചടങ്ങുകളുടെ മാറ്റ് കൂട്ടി .സാമൂഹ്യ ,സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്ക് ഒപ്പം ഈ സായം സന്ധ്യയില്‍ ലണ്ടന്റെ വിവിധ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ പങ്കെടുത്തു