CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 32 Seconds Ago
Breaking Now

പാക്കിസ്ഥാന്‍ 'തെമ്മാടി രാജ്യം', കുറ്റസമ്മതത്തില്‍ അതിശയമില്ലെന്ന് ഇന്ത്യ; ആണവ ഭീഷണി മുഴക്കിയാലൊന്നും പാകിസ്ഥാന് തിരിച്ചടി ഒഴിവാക്കാനാവില്ലെന്ന് സര്‍ക്കാര്‍

ആണവ ഭീഷണി മുഴക്കിയാലൊന്നും പാകിസ്ഥാന് തിരിച്ചടി ഒഴിവാക്കാനാവില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.

പാക്കിസ്ഥാന്‍ 'തെമ്മാടി രാജ്യം' എന്ന് ഇന്ത്യ. ഭീകരവാദികളെ സഹായിച്ചു എന്ന പാക്കിസ്ഥാന്റെ കുറ്റസമ്മതത്തില്‍ അതിശയമില്ലെന്നും ഇന്ത്യ യുഎന്നില്‍ പറഞ്ഞു. അതേ സമയം പാകിസ്ഥാന്റെ പ്രസ്താവനകള്‍ ഭയത്തിന്റെ സൂചനയെന്ന് കേന്ദ്രം. ഇന്ത്യയുടെ യുദ്ധ പദ്ധതി ചോര്‍ന്നെന്ന പാക് ആരോപണവും തള്ളി. ആണവ ഭീഷണി മുഴക്കിയാലൊന്നും പാകിസ്ഥാന് തിരിച്ചടി ഒഴിവാക്കാനാവില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇന്ത്യയുമായുള്ള തര്‍ക്കം നയതന്ത്ര ചര്‍ച്ചയിലൂടെ തീര്‍ക്കണം എന്ന് നവാസ് ഷെരീഫ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതിനിടെ, പഹല്‍ഗാം അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിനു പുറത്തു നിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം. കാശ്മീര്‍ പൊലീസിനും ഇന്റലിജന്‍സ് ഏജന്‍സുകള്‍ക്കുമാണ് നിര്‍ദ്ദേശം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് നേരെ ആക്രമണ സാധ്യതയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആണിത്. തെക്കന്‍ കാശ്മീരിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിട്ടതും  ഈ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ്. കശ്മീരിന് പുറത്തുള്ളവരാണ്  ഇവിടെ കൂടുതലായി എത്തുന്നത്. ആക്രമണം നടത്തിയ ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്ന് കരുതുന്ന വനമേഖല തെക്കന്‍ കാശ്മീരിലാണ്. ശ്രീനഗര്‍ അടക്കം സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.  

 




കൂടുതല്‍വാര്‍ത്തകള്‍.