CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 52 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മൂറോന്‍ ( വിശുദ്ധ തൈലം ) കൂദാശ ചെയ്തു

പ്രെസ്റ്റന്‍  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ  മലബാര്‍ രൂപതയുടെ  വിവിധ ഇടവകകളിലും . മിഷനുകളിലുമുള്ള ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ക്കായി ഉപയോഗിക്കുവാനുള്ള മൂറോന്‍ (വിശുദ്ധ തൈലത്തിന്റെ   )കൂദാശ കര്‍മ്മം പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്നു .

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഉജ്ജയ്ന്‍ രൂപത അധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ , രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട് , ചാന്‍സിലര്‍ റെവ ഡോ  മാത്യു പിണക്കാട് , കത്തീഡ്രല്‍ വികാരി റെവ ഡോ  ബാബു പുത്തന്പുരയ്ക്കല്‍ ,  പ്രൊക്യൂറേറ്റര്‍ റെവ ഫാ ജോ മൂലശ്ശേരി , വൈസ് ചാന്‍സിലര്‍ റെവ ഫാ ഫാന്‍സ്വാ പത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന  വൈദികര്‍ എന്നിവര്‍   സഹകാര്‍മ്മികര്‍ ആയിരുന്നു കൂദാശ കര്‍മ്മത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ വചനസന്ദേശം നല്‍കി ,ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയും , ബ്രിട്ടന്റെ  വിവിധ ഭാഗങ്ങളില്‍ കെട്ടുറപ്പോടെ  സഭാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും ,തൈലാഭിഷേക ശുശ്രൂഷയില്‍ സഭയുടെ പൂര്‍ണത യാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു ,സഭ ഈശോയില്‍ ഒന്നാണ് ഈശോ കുരിശു മരണത്തിലൂടെയും ഉത്ഥാന ത്തിലൂടെയും നേടിത്തന്നത്   നിത്യ രക്ഷയാണ്   ,അത് നിരന്തരം നടക്കേണ്ടതുമുണ്ട്  ,കൂദാശ ചെയ്യപ്പെട്ട തൈലം വിവിധ ഇടവകകളിലെ ശുശ്രൂഷക്കായി നല്‍കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോള്‍  സഭ ഒന്നാണെന്നുള്ള കാര്യവും , വിശ്വാസത്തിലുള്ള ഐക്യവും  പ്രഖ്യാപിക്കപ്പെടുകയുമാണ് ചെയ്യുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .  കത്തീഡ്രല്‍ വികാരിയായി കഴിഞ്ഞ ഏഴ്  വര്‍ഷക്കാലം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ശേഷം മാതൃ രൂപതയിലേക്ക് തിരികെ പോകുന്ന റെവ ഡോ  ബാബു പുത്തെന്‍പുരക്കലിന്  അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നന്ദി അര്‍പ്പിക്കുകയും യാത്രാ മംഗളങ്ങള്‍ നേരുകയും ചെയ്തു . വിശുദ്ധ കുര്ബാനക്കു ശേഷം രൂപതയുടെ വിവിധ മിഷനുകളില്‍ നിന്നും എത്തിയ വൈദികരുടെയും കൈക്കാരന്‍മാരുടെയും , പ്രതിനിധികളുടെയും യോഗം ചേര്‍ന്നു ,

യോഗത്തെ  അഭിസംബോധന ചെയ്തുകൊണ്ട് രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍  സഭാഗാത്രത്തിന്റെ ഏകനാവായി  വിശ്വാസ സമൂഹം മാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റി  ഉത്ബോധിപ്പിച്ചു .ഒരാള്‍ക്കും ഒഴിവ് കഴിവില്ലാത്ത ദൗത്യ നിര്‍വഹണമാണിതെന്നും  തങ്ങളുടെ ഭാഗധേയം നിര്‍വഹിക്കുന്നതില്‍ ഓരോരുത്തരും ഉത്സാഹികള്‍ ആകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . വിവിധ കമ്മീഷനുകളുടെ  നേതൃത്വത്തില്‍ വരാന്‍ പോകുന്ന പരിപാടികളെ പറ്റി കമ്മീഷന്‍ ചെയര്‍മാന്‍മാരായ വൈദികരും ,  ആധ്യാത്മിക വര്‍ഷാചരണത്തെ   സംബന്ധിച്ചുള്ള  പ്രവര്‍ത്തനങ്ങളെ പറ്റി രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു   എന്നിവര്‍ യോഗത്തില്‍ വിശദീകരിച്ചു ,  വിവിധ മിഷനുകളില്‍ നിന്നെത്തിയ പ്രതിനിധികള്‍   രൂപതയുടെ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള  നിര്‍ദേശങ്ങളും , അവലോകനവും യോഗത്തില്‍ അവതരിപ്പിച്ചു . 

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.