CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 57 Minutes 39 Seconds Ago
Breaking Now

വത്തിക്കാനില്‍ അനുഗ്രഥിത മുഹൂര്‍ത്തങ്ങള്‍

വത്തിക്കാന്‍: പ്രാര്‍ഥനാനിര്ഭരമായ അന്തരക്ഷത്തില്‍ വിശ്വാസികളെയും തീര്‍ത്ഥാടകരെയും സാക്ഷിയാക്കി ലിയോ പതിനാലാമന്‍  മാര്‍പ്പാപ്പ  വഴിക്കപ്പെട്ടു. ചടങ്ങു നടന്ന സെന്റ് പീറ്റേഴ്സ് ബസലിക്ക അംഗനത്തിനു അഞ്ചു കിലോമീറ്ററോളം ദൂരെവരെ ഗതാഗതം നിയത്രിച്ചിരുന്നു. വളരെ ദൂരം നടന്നാണ് ആളുകള്‍ തിരുകര്‍മകള്‍ക്കെത്തിയത്. ഇറ്റാലിയന്‍ സമയം പത്തിന് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. അതിനുമുമ്പ് പാപ്പാ മൊബൈലില്‍ വത്തിക്കാന്‍ ചതുരത്തിലെത്തി മാര്‍പ്പാപ്പ വിശ്വാസികളെ ആശിര്വദിച്ചു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് ലിയോ മാര്‍പാപ്പ പതിനാലാമന്‍ പപ്പാ മൊബൈല്‍ ഉപയോഗിച്ചത്. വേദിയുടെ ഇരുവശങ്ങളിലായി വിശിഷ്ടാതിഥികളും കാര്മീകരും സന്നിഹിതരായിരുന്നു. ദിവ്യബലിക്ക് ശേഷം പപ്പയെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. തുടര്‍ന്ന് അദ്ദേഹം നടത്തിയ സുവിശേഷപ്രഘോഷണത്തില്‍ ഫ്രാന്‍സിസ് പപ്പയെക്കുറിച്ചു പരാമര്ശിച്ചപ്പോഴെല്ലാം വലിയ കൈയടി ഉയര്‍ന്നു. 

വത്തിക്കാനില്‍ നിന്നും ബെന്നി അഗസ്റ്റിന്‍ 

 




കൂടുതല്‍വാര്‍ത്തകള്‍.