CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 30 Minutes 10 Seconds Ago
Breaking Now

ഒരു പകല്‍ കൂടി കാത്തിരിക്കും, യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ സമവായ സാധ്യത ; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതില്‍ നിന്ന് പിന്നോട്ടെന്ന സൂചന നല്‍കി പിവി അന്‍വര്‍

യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ സമവായത്തിനുള്ള സാധ്യത വീണ്ടും തുറക്കുകയാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതില്‍ നിന്ന് പിന്നോട്ടെന്ന സൂചന നല്‍കി പിവി അന്‍വര്‍. യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ സമവായത്തിനുള്ള സാധ്യത വീണ്ടും തുറക്കുകയാണ്. ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ വിളിച്ചുവെന്നും മാന്യമായ പരിഹാരം ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.

തുടര്‍ന്ന് ഇന്ന് നടത്തനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി. ചില പ്രധാന കാര്യങ്ങള്‍ പറയാനായിരുന്നു വാര്‍ത്താസമ്മേളനം എന്നും എന്നാല്‍ ആ കാര്യം ഇപ്പോള്‍ പറയുന്നില്ല എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ 11 മണിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് യോഗമുണ്ടെന്നും അതില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും അന്‍വര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.