CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 42 Seconds Ago
Breaking Now

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ആര്യാടന്‍ ഷൗക്കത്ത്, എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും; നിലമ്പൂരില്‍ പോരാട്ടം കനക്കും

ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ആര്യാടന്‍ ഷൗക്കത്ത് പത്രിക സമര്‍പ്പിക്കുക.  രാവിലെ തൃശൂരിലെ കെ കരുണാകരന്‍ സ്മാരകത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം ഷൗക്കത്ത് നിലമ്പൂരിലേക്ക് തിരിച്ചു.

ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പിതാവിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. അന്‍വറിന്റെ കാര്യം പറയേണ്ടത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാണ്. മുതിര്‍ന്ന നേതാക്കളാണ് ചര്‍ച്ച നയിക്കുന്നത്. സ്ഥാനാര്‍ത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഎമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായതെന്നും ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ പത്തരയ്ക്ക് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന സ്വരാജിന് വലിയ സ്വീകരണമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉച്ചയ്ക്കുശേഷം മണ്ഡലത്തില്‍ സ്വരാജിന്റെ റോഡ് ഷോയും ഉണ്ട്.

യുഡിഎഫുമായി സഹകരിക്കുന്ന കാര്യത്തില്‍ പിവി അന്‍വറിന്റെ തീരുമാനവും ഇന്നുണ്ടായേക്കും. അതേസമയം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.