CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 10 Seconds Ago
Breaking Now

നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥി മുന്‍ കേരള കോണ്‍ഗ്രസ് നേതാവ്, അഡ്വ. മോഹന്‍ ജോര്‍ജ്

അന്‍വര്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ മത്സരം നടക്കുമെന്ന് മോഹന്‍ ജോര്‍ജ് പറഞ്ഞു.

നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ. മോഹന്‍ ജോര്‍ജ് മത്സരിക്കും. കേരള കോണ്‍ഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി 4 പതിറ്റാണ്ട് കാലം പ്രവര്‍ത്തിച്ചയാളാണ് ചുങ്കത്തറ സ്വദേശിയായ മോഹന്‍ ജോര്‍ജ്. നിലവില്‍ നിലമ്പൂര്‍ കോടതിയിലെ അഭിഭാഷകനായ മോഹന്‍ ജോര്‍ജ് ഇന്ന് ബിജെപിയില്‍ അംഗത്വമെടുക്കും.

അന്‍വര്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ മത്സരം നടക്കുമെന്ന് മോഹന്‍ ജോര്‍ജ് പറഞ്ഞു. ബിജെപിയില്‍ അംഗത്വം എടുക്കും. ബിജെപിക്കായി പ്രവര്‍ത്തിക്കും. കേരള കോണ്‍ഗ്രസിന് ശക്തിയില്ല. ബിജെപി ശക്തിയുള്ള പാര്‍ട്ടിയാണ്.

ഉറുമ്പിന്റെ തലയായിരിക്കുന്നതിനേക്കാള്‍ നല്ലത് ആനയുടെ വാലായിരിക്കുന്നതാണ്. ബിജെപി നേതൃത്വം മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് പ്രതീക്ഷിക്കുന്നുവെന്ന് മോഹന്‍ ജോര്‍ജ് പറഞ്ഞു. ജൂണ്‍ 19ന് ആണ് നിലമ്പൂരില്‍ തിരഞ്ഞെടുപ്പ്.

 




കൂടുതല്‍വാര്‍ത്തകള്‍.