എറണാകുളം ജില്ലയിലെ കോലഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ യുകെ കോലഞ്ചേരി സംഗമം പത്താം വാര്‍ഷിക സമ്മേളനവും കുടുംബ കൂട്ടായ്മയും ജൂണ്‍ 21 ന് ബ്രിസ്റ്റാളില്‍ വച്ച് നടത്തുന്നു. ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് ഏഴു വരെയാണ് പരിപാടികള്‍.
കുടുംബാംഗങ്ങള്‍ ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും പരസ്പരം താങ്ങാവാനുമുള്ളതാണ് ഈ സംഗമങ്ങള്‍.
2015 ജൂണ്‍ മാസം 13 ശനിയാഴ്ച ബ്രിസ്‌റ്റോളില്‍വച്ചായിരുന്നു യുകെയിലെ കോലഞ്ചേരിക്കാരുടെ ചിരകാല അഭിലാഷമായിരുന്ന ആദ്യത്തെ സംഗമം നടത്തപ്പെട്ടത്. ഈ പത്തുവര്‍ഷം കൊണ്ട് ഏകദേശം 40 ലക്ഷത്തോളം രൂപയുടെ വിവിധങ്ങളായ സഹായങ്ങള്‍ നാട്ടിലും യുകെയിലുമായി ചെയ്യുവാന്‍ ഈ ചെറിയ കൂട്ടായ്മയ്ക്ക് സാധിച്ചു എന്നത് അഭിമാനമായി കരുതുന്നു.
10ാമത് സംഗമത്തിന്റെ വിജയത്തിനായി ശ്രീ സണ്ണി വര്‍ഗീസ് (ലിവര്‍പൂള്‍) ചെയര്‍മാനും ശ്രീ ജേബി ചാക്കപ്പന്‍ (Wolverhampton) ശ്രീ നൈസന്റ് ജേക്കബ് (ബ്രിസ്‌റ്റോള്‍ ) എന്നിവര്‍ കണ്‍വീനര്‍മാരും ശ്രീമതി ബെല്ല ബേബി രാജന്‍ (ആര്‍ട്‌സ്) ,നിഖില്‍ പോള്‍ ബാബു (സ്‌പോര്‍ട്‌സ്) ശ്രീ തങ്കച്ചന്‍ ഏറെക്കാട്ടുകുഴി (പ്രോഗ്രാം) എന്നിവര്‍ സബ് കണ്‍വീനര്‍മാരുമായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
യുകെയിലും അയര്‍ലന്‍ഡ് , യൂറോപ്പ് എന്നിവിടങ്ങളില്‍ താമസിക്കുന്ന കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും നിന്നുള്ള എല്ലാ സുഹൃത്തുക്കളേയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.