CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 24 Minutes 34 Seconds Ago
Breaking Now

ജീവനോടെ രക്ഷപ്പെട്ടത് ഇങ്ങനെ! എയര്‍ ഇന്ത്യ വിമാനം അഗ്നിക്കിരയാകുന്നതിന് മുന്‍പ് നടന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞത് രക്ഷയായി; വെളിപ്പെടുത്തി രക്ഷപ്പെട്ട ഏക ബ്രിട്ടീഷ് പൗരന്‍; അത്ഭുതമല്ല, രക്ഷിച്ചത് പൊടുന്നനെയുള്ള പ്രവൃത്തി

ദുരന്തത്തില്‍ ഇതുവരെ 279 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്

എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് ഒരോയൊരു വ്യക്തിയാണ്. ബ്രിട്ടീഷ് പൗരനായ ഇദ്ദേഹത്തിന്റെ രക്ഷപ്പെടല്‍ ഒരു അത്ഭുതം തന്നെയാണെന്ന് വിദഗ്ധര്‍ പോലും വിലയിരുത്തി. എന്നാല്‍ വെറും അത്ഭുതം മാത്രമല്ല, പെട്ടെന്നുള്ള പ്രതികരണം കൂടിയാണ് വിശ്വാഷ് കുമാര്‍ രമേഷിന്റെ ജീവന്‍ രക്ഷപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. A video posted to social media appeared to show the plane descending in a controlled manner with a high nose angle and landing gear deployed

വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ പൊട്ടിത്തെറിച്ച് വന്‍ അഗ്നിഗോളമായി മാറിയിരുന്നു. നിമിഷങ്ങള്‍ കൊണ്ട് സംഭവിച്ച ഈ ദുരന്തത്തിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നും നടന്ന് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചതാണ് തന്റെ ജീവന്‍ രക്ഷപ്പെടുത്തിയതെന്ന് രമേഷ് പറയുന്നു. എന്നിരുന്നാലും ചെറിയ പരുക്കുകള്‍ മാത്രമാണ് ഏറ്റതെന്നത് ഒരു അത്ഭുതമാണെന്ന് ഈ 40-കാരനും കരുതുന്നു.The plane momentarily disappeared from view behind trees and buildings before a massive fireball erupted on the horizon in this horrifying clip

സഹോദരനൊപ്പം ഇന്ത്യയില്‍ പോയി ലണ്ടനിലേക്ക് മടങ്ങവെയായിരുന്നു ദുരന്തം. വ്യാഴാഴ്ച ഗാറ്റ്‌വിക്കിലേക്ക് പുറപ്പെട്ട വിമാനത്തില്‍ കയറുമ്പോള്‍ ലണ്ടനിലുള്ള കുടുംബത്തിന് സമീപത്തേക്ക് മടങ്ങിയെത്തുന്ന സന്തോഷത്തിലായിരുന്നു. അഹമ്മദാബാദില്‍ നിന്നും പുറപ്പെട്ട വിമാനത്തിലെ 11എ സീറ്റിലാണ് രമേഷ് ഇരുന്നത്. എമര്‍ജന്‍സി വാതിലിന് തൊട്ടരികില്‍ ഇരുന്നതിനാലാണ് ഇദ്ദേഹത്തിന് പെട്ടെന്ന് പുറത്തിറങ്ങാന്‍ സഹായകമായത്. 

ദുരന്തത്തില്‍ ഇതുവരെ 279 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രമേഷിന്റെ സഹോദരന്‍ അജയ് കുമാര്‍ ഉള്‍പ്പെടെ 53 ബ്രിട്ടീഷ് പൗരന്‍മാരുടെയും ജീവന്‍ പൊലിഞ്ഞിരുന്നു. രമേഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.