CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 3 Minutes 49 Seconds Ago
Breaking Now

നോട്ടിംങ്ഹാമില്‍ മദേഴ്‌സ് ഫുഡ്‌സ് ലിമിറ്റഡ് എന്ന പേരില്‍ പുതിയ മലയാളി സംരംഭം ആരംഭിച്ചു........

മലയാളികളുടെ പുതിയ സംരഭത്തിന് കഴിഞ്ഞ ദിവസം   നോട്ടിങ്ഹാമില്‍ തുടക്കമായി. മദേഴ്‌സ് ഫുഡ്‌സ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച സംരംഭത്തിന്റെ ആശീര്‍വാദ കര്‍മ്മം രാവിലെ 10മണിയ്ക്ക് ഫാദര്‍ ജോബി ജോണ്‍ നിര്‍വഹിച്ചു.തുടര്‍ന്ന് ക്രേംബ്രിഡ്ജ് മുന്‍ മേയര്‍ ബൈജു തിട്ടാല സ്ഥാപനം ഉദ്ഘാടനം ചെയ്തു.

ചപ്പാത്തിയും പൊറോട്ടയും ഉള്‍പ്പെടെ രുചികരവും ഗുണമേന്മയും ഉള്ളതുമായ ഭക്ഷണ ഉത്പന്നങ്ങള്‍ നോട്ടിങ്ഹാമില്‍ തന്നെ ഉത്പാദനം ചെയ്ത് യുകെയിലെ എല്ലാ സ്ഥലങ്ങളിലും എത്തിക്കുക എന്ന ആശയത്തോടെ മദേഴ്‌സ് ഫുഡ് ലിമിറ്റഡ് എന്ന ഫുഡ് മാനുഫാക്ചറിങ് കമ്പനിയുടെ ആരംഭ ലക്ഷ്യം.

കമ്പനി ബോര്‍ഡ് ഡയറക്ടേഴ്‌സായ വിജേഷ്, രാജു, രാജേഷ്, പ്രിന്‍സ്, ജോണി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 യുക്മയുടെ ഈസ്റ്റ് വെസ്റ്റ് & മിഡ്‌ലാന്‍ഡ്‌സ് പ്രസിഡന്റ് അഡ്വക്കേറ്റ് ജോബി പുതുകുളങ്ങര, നോട്ടീങ്ഹാം മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി ജോസഫ് , മുദ്ര ആര്‍ട്‌സ് നോട്ടീങ്ഹാം പ്രസിഡന്റ് നെവിന്‍ സി ജോസ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.