CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Minutes 3 Seconds Ago
Breaking Now

സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട ആഡംബര കാര്‍ കള്ളക്കടത്ത്; അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാന്‍ സര്‍ക്കാരും

അതിര്‍ത്തി വഴിയുള്ള കള്ളക്കടത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കുമെന്ന് ഇരുരാജ്യങ്ങളും ചേര്‍ന്ന് തീരുമാനിച്ചു.

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെട്ട ആഡംബര കാര്‍ കള്ളക്കടത്ത് കേസില്‍ അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാന്‍ സര്‍ക്കാരും. ഇന്ത്യയുടെയും ഭൂട്ടാന്റെയും ആഭ്യന്തര സെക്രട്ടറിമാര്‍ കേസ് ചര്‍ച്ച ചെയ്തു. കഴിഞ്ഞ മാസാവസാനം ഭൂട്ടാനില്‍ വെച്ചാണ് യോഗം ചേര്‍ന്നത്. 

അതിര്‍ത്തി വഴിയുള്ള കള്ളക്കടത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കുമെന്ന് ഇരുരാജ്യങ്ങളും ചേര്‍ന്ന് തീരുമാനിച്ചു. അതിര്‍ത്തിയിലെ പഴുതുകള്‍ അടച്ച് പരിശോധന സംവിധാനം ശക്തിപ്പെടുത്തും. ഭൂട്ടാന് റോയല്‍ കസ്റ്റംസുമായി അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

ആഡംബര കാര്‍ കള്ളക്കടത്ത് കേസില്‍ റാക്കറ്റിന്റെ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇതുരാജ്യങ്ങളുടെയും തീരുമാനം. പിടിച്ചെടുത്ത വാഹനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുന്ന തിരക്കിലാണ് കസ്റ്റംസ് പ്രിവന്റീവ്. സമഗ്രമായ റിപ്പോര്‍ട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് ഉടന്‍ കൈമാറും. ഇതോടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടും.

 




കൂടുതല്‍വാര്‍ത്തകള്‍.