CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 18 Seconds Ago
Breaking Now

പ്രസവാശുപത്രിയിലെ ദൃശ്യം പോണ്‍സൈറ്റില്‍ വില്‍പ്പനയ്ക്ക് ; ഹാക്കര്‍മാരെ സഹായിക്കുന്ന പാസ്വേര്‍ഡിട്ടത് തിരിച്ചടിയായി

ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ഹാക്ക് ചെയ്യാവുന്ന പാസ്വേര്‍ഡ് ഉപയോഗിച്ചതാണ് ഈ ഗുരുതരമായ കുറ്റകൃത്യത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള പ്രസാശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ പരിശോധനയ്ക്ക് വിധേയരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ അശ്ലീല വെബ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്യപ്പെട്ടതിന് കാരണം ദുര്‍ബലമായ പാസ്വേര്‍ഡെന്ന് റിപ്പോര്‍ട്ട്. ശക്തമായ സുരക്ഷാ പാസ്വേര്‍ഡ് ഉപയോഗിക്കേണ്ട സ്ഥാനത്ത് ആശുപത്രി ടെക്‌നിക്കല്‍ വിഭാഗം ഉപയോഗിച്ചത് admin 123 എന്ന പാസ്വേര്‍ഡ്.

ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ഹാക്ക് ചെയ്യാവുന്ന പാസ്വേര്‍ഡ് ഉപയോഗിച്ചതാണ് ഈ ഗുരുതരമായ കുറ്റകൃത്യത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു വിവാദം പുറത്തുവന്നത്.രാജ്‌കോട്ടിലെ പായല്‍ മെറ്റേണിറ്റി ഹോമില്‍ വസ്ത്രം മാറികൊണ്ടിരുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയും ടെലിഗ്രാം ഗ്രൂപ്പുകളില്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തുവന്നത്. സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് സംഭവത്തില്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഹാക്കിങിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിച്ച ചിലരെ വിവാദത്തിന് പിന്നാലെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വീഡിയോകള്‍ ജൂണ്‍മാസം വരെ ടെലിഗ്രാം ഗ്രൂപ്പുകളില്‍ വില്‍പ്പനയ്ക്ക് ലഭ്യമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.




കൂടുതല്‍വാര്‍ത്തകള്‍.