വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് യാത്രാ അനുമതി ലഭിച്ചു. പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും. യെമനില്‍ ബിസിനസ് ചെയ്യുന്ന സാമുവല്‍ ജെറോമും ഒപ്പമുണ്ടാകും. യെമനിലേക്ക് പോകാന്‍ അനുവാദം വേണമെന്ന് കാണിച്ച് പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇത് സംബന്ധിച്ച് കോടതി വിദേശകാര്യ മന്ത്രാലയത്തിനും മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം കൊടുത്തു. എന്നാല്‍ പോകുന്നതിന് സഹായം ചെയ്യാന്‍ കഴിയില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സ്വന്തം ഉത്തരവാദിത്വത്തില്‍ അവിടേക്ക് പോകാനുള്ള അനുവാദം വേണമെന്ന് പ്രേമകുമാരി അറിയിച്ചു. പിന്നാലെ കോടതി ഇക്കാര്യം അം?ഗീകരിക്കുക ആയിരുന്നു.
തുടര്‍ന്നാണ് ഇപ്പോള്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച നടത്താനും കൂടിയാണ് പ്രേമകുമാരി പോകുന്നത്. നിമിഷ പ്രിയയുടെ അമ്മയുടെ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനാണ് ഈക്കാര്യം അറിയിച്ചത്.