യുകെ മലയാളികളെ തേടി മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. അടുത്തകാലത്ത് യുകെയില്‍ എത്തിയ മലയാളി കുടുംബത്തിലെ യുവാവായ ഗൃഹനാഥന്‍ ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ സഹപാഠികളുടെ നേഴ്‌സിങ് ഗ്രൂപ് വഴിയാണ് വിവരം ഇപ്പോള്‍ കൂടുതല്‍ പേരിലേക്ക് എത്തിയിരിക്കുന്നത്. കോട്ടയം സ്വദേശിയായ യുവാവ് ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ യുകെയില്‍ എത്തിയിട്ട്. ലണ്ടനിലെ പ്രിന്‍സ് അലക്‌സന്ദ്ര ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി നോക്കുകയാണ്. ഏതാനും മാസം മുന്‍പാണ് ഭാര്യയും യുകെ ജീവിതത്തിലേക്ക് എത്തുന്നത്. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികളാണുള്ളത്.
ഇപ്പോള്‍ യുവാവ് ജോലി ചെയുന്ന ആശുപത്രിയിലേക്ക് തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്
കുട്ടികളെ താല്‍ക്കാലികമായി കുടുംബ സുഹൃത്തുക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. ജോലി സംബന്ധമായ ചില സാഹചര്യങ്ങള്‍ മൂലം യുവാവ് കടുത്ത മാനസിക പ്രയാസത്തില്‍ ആയിരുന്നു എന്ന വിവരം പുറത്തു വരുന്നുണ്ട്