CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 25 Seconds Ago
Breaking Now

വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു ; ആരോപണവുമായി ബിഷപ്പ്

സംസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ടും മരവിപ്പിക്കലിന് കാരണമായിട്ടുണ്ടാകാമെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി.

വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന ആരോപണവുമായി ബിഷപ്പ് തോമസ് ജെ നെറ്റോ. പള്ളികളില്‍ ഇന്നലെ വായിച്ച സര്‍ക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് അറിയിച്ചത്. അക്കൗണ്ട് മരവിപ്പിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആണെന്ന് പരോക്ഷ വിമര്‍ശനവും ബിഷപ്പ് ഉയര്‍ത്തി. സംസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ടും മരവിപ്പിക്കലിന് കാരണമായിട്ടുണ്ടാകാമെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി.

വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്‌സിആര്‍എ അക്കൗണ്ട് അടക്കം മരവിപ്പിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുപോലും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. നല്ലിടയന്‍ ഞായറുമായി ബന്ധപ്പെട്ട് വായിച്ച സര്‍ക്കുലറിലാണ് ബിഷപ്പ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിശ്വാസികളെ സഭയുടെ സാമ്പത്തിക അവസ്ഥ അറിയിക്കാന്‍ വേണ്ടിയാണ് സര്‍ക്കുലര്‍ എന്നാണ് സഭയുടെ വിശദീകരണം.

 




കൂടുതല്‍വാര്‍ത്തകള്‍.