CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 41 Seconds Ago
Breaking Now

നിയമപരമായ കുടിയേറ്റത്തിന് എതിരായ നടപടി 'പുകയാകും'! ദശകത്തിന്റെ അവസാനത്തോടെ 3 ലക്ഷത്തിലേക്ക് ഉയരുമെന്ന് നെറ്റ് മൈഗ്രേഷന്‍; വിദേശ വിദ്യാര്‍ത്ഥികളും, ജോലിക്കാരും വീണ്ടും ഒഴുകും?

ഫാമിലി വിസ പരിപാടി ഗവണ്‍മെന്റിന് വന്‍ ബാധ്യതയെന്ന് നെറ്റ് മൈഗ്രേഷന്‍

യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ ദശകത്തിന്റെ അവസാനത്തോടെ 300,000ന് അടുത്തേക്ക് ഉയരുമെന്ന് നെറ്റ് മൈഗ്രേഷന്‍. നിലവില്‍ 204,000 എത്തിനില്‍ക്കുന്ന കണക്കുകള്‍ വിദേശ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണം വീണ്ടും ഉയരുന്നതോടെ കുതിച്ചുചാടുമെന്നാണ് ഗവണ്‍മെന്റിന്റെ മുന്‍നിര ഉപദേശകരായ നെറ്റ് മൈഗ്രേഷന്റെ കണക്കുകൂട്ടല്‍. 

നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുമെന്നാണ് കീര്‍ സ്റ്റാര്‍മറുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിന് ആനുപാതികമായി ഇപ്പോള്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നുമുണ്ട്. എന്നാല്‍ ദശകത്തിന്റെ അവസാനത്തോടെ എണ്ണം വീണ്ടും ഉയരുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയും പ്രവചിച്ചിരുന്നു. 

ഇത് ശരിവെച്ച് കൊണ്ടാണ് നെറ്റ് മൈഗ്രേഷന്‍ കമ്മിറ്റി ചെയര്‍ പ്രൊഫ. ബ്രയാല്‍ ബെല്ലിന്റെ വാക്കുകള്‍. 2023 മാര്‍ച്ചില്‍ നെറ്റ് മൈഗ്രേഷന്‍ 944,000 എന്ന നിലയില്‍ റെക്കോര്‍ഡ് കുറിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദേശ ജോലിക്കാരെ ക്ഷണിച്ച നടപടിയാണ് ഇതിന് പ്രധാന കാരണമായത്. 

എന്നാല്‍ കഴിഞ്ഞ മാസത്തെ ഒഎന്‍എസ് കണക്കുകള്‍ പ്രകാരം നിരക്കില്‍ 69% ഇടിവാണുള്ളത്. അതേസമയം യുകെയിലുള്ള പങ്കാളികള്‍ക്കൊപ്പം ജീവിക്കാനായി ആളുകള്‍ക്ക് വിസ നല്‍കുന്നത് വഴി സമ്പദ് വ്യവസ്ഥയ്ക്ക് 5.6 ബില്ല്യണ്‍ പൗണ്ട് ചെലവാണ് ഇവരുടെ ജീവിതകാലത്ത് നേരിടേണ്ടി വരുന്നതെന്ന് നെറ്റ് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പറയുന്നു. 

2022-23 വര്‍ഷം 51,000-ഓളം ആളുകളാണ് യുകെയിലേക്ക് പ്രവേശിച്ചത്. ഫാമിലി വിസ പ്രകാരം യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും ഇവര്‍ക്ക് സാധിക്കും. അതേസമയം പകുതിയിലേറെ പേരും തൊഴില്‍ ഇല്ലാത്തവരുമാണ്. ഇതാണ് ഗവണ്‍മെന്റിന് ചെലവ് വരുത്തുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.