CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 33 Seconds Ago
Breaking Now

എ&ഇയില്‍ വീണ്ടും അക്രമം; 22-കാരന്‍ മൂന്ന് രോഗികളെ ഗുരുതരമായി അക്രമിച്ചു; ഒരാളുടെ ചെവി കടിച്ചുപറിച്ച് എടുത്തു; കുതിച്ചെത്തിയ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു; തടയാന്‍ ചെന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും രോഷപ്രകടനം

ബോള്‍ട്ടണ്‍ ആശുപത്രിയിലാണ് ഇപ്പോള്‍ ഒരാള്‍ രോഗികള്‍ക്ക് നേരെ ഗുരുതരമായ അക്രമം അഴിച്ചുവിട്ടത്

ബ്രിട്ടനിലെ എ&ഇകള്‍ രോഗശുശ്രൂഷാ കേന്ദ്രങ്ങള്‍ക്ക് പകരം ഇപ്പോള്‍ യുദ്ധക്കളമായി മാറിയ നിലയിലാണ്. ആവശ്യത്തിനും, അനാവശ്യത്തിനും രോഗികള്‍ ഇവിടേക്ക് ഒഴുകുമ്പോള്‍ പരിമിതമായ ജീവനക്കാരുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയാണ് എന്‍എച്ച്എസ് ജീവനക്കാര്‍. എന്നാല്‍ രോഗികള്‍ പലപ്പോഴും ഇതിന്റെ പേരില്‍ അക്രമാസക്തമാകുന്ന വാര്‍ത്ത തുടര്‍ക്കഥയാകുകയാണ്. 

ബോള്‍ട്ടണ്‍ ആശുപത്രിയിലാണ് ഇപ്പോള്‍ ഒരാള്‍ രോഗികള്‍ക്ക് നേരെ ഗുരുതരമായ അക്രമം അഴിച്ചുവിട്ടത്. ആശുപത്രിയിലെ ആക്‌സിഡന്റ് & എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ മൂന്ന് രോഗികള്‍ക്ക് നേരെ അക്രമം നടത്തിയ 22-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഒരാളുടെ ചെവി ഇയാള്‍ 'കടിച്ച് പറിച്ചെടുത്തു'. 

വെള്ളിയാഴ്ച വൈകുന്നേരം 4.15-ഓടെയാണ് ഒരാള്‍ രോഗികളെ അക്രമിക്കുന്നുവെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന് വിവരം ലഭിച്ച് സ്ഥലത്ത് എത്തുന്നത്. രോഗികളെ അക്രമിച്ചതിനും, തടയാനെത്തിയ പോലീസിനെ അക്രമിച്ചതിനും, പൊതുസമാധാനം കെടുത്തിയതിനും ഉള്‍പ്പെടെയാണ് പ്രതിക്കെതിരെ ചുമത്തി അറസ്റ്റ് ചെയ്തത്. 

മെന്റല്‍ ഹെല്‍ത്ത് ആക്ടിലെ സെക്ഷന്‍ 136 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. 40-കളിലും, 70-കളിലും പ്രായമുള്ള സ്ത്രീയും പുരുഷനും ചെറിയ പരുക്കാണ് ഏറ്റത്. ചെവിക്ക് ഗുരുതര പരുക്കേറ്റ വ്യക്തിയെ ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. അക്രമി പെട്ടെന്ന് ആളുകളെ ഇടിച്ച് നിലത്തിടുകയും, മറ്റൊരാളുടെ ചെവി കടിച്ചെടുക്കുകയും ചെയ്‌തെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ മറ്റൊരു രോഗിയുടെ ബന്ധു പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.