CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 51 Seconds Ago
Breaking Now

ആശുപത്രിയില്‍ അപ്പോയിന്റ്‌മെന്റ് ചോദിച്ചെത്തി, നിരാകരിച്ചപ്പോള്‍ അക്രമാസക്തനായി; വെയ്റ്റിംഗ് റൂമിലുള്ള മറ്റ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ച് 20-കാരനായ അഫ്ഗാന്‍ പൗരന്‍; ദണ്ഡ് ഉപയോഗിച്ചുള്ള അക്രമത്തില്‍ ചോരയില്‍ കുളിച്ച സ്ത്രീ എതിര്‍വശത്തുള്ള കടയില്‍ സഹായം തേടി; പ്രതി പിടിയില്‍

അക്രമിയെ പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു

എന്‍എച്ച്എസില്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇതിന്റെ പേരില്‍ രോഗികള്‍ അക്രമത്തിലേക്ക് കടന്നാല്‍ അവിടെ സേവനം നല്‍കുന്ന ജീവനക്കാര്‍ അപകടത്തിലാകുമെന്നല്ലാതെ വേറെ ഗുണമൊന്നും ലഭിക്കാനില്ല. മേഴ്‌സിസൈഡിലെ ന്യൂടണ്‍ ലെ വില്ലോവ്‌സിലെ ന്യൂട്ടണ്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലാണ് അപ്പോയിന്റ്‌മെന്റ് ചോദിച്ചെത്തിയ അഫ്ഗാന്‍ പൗരന്‍ ആവശ്യം നിഷേധിച്ചതിന്റെ പേരില്‍ വെയ്റ്റിംഗ് റൂമില്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അക്രമം നടത്തിയത്. 

അപ്പോയിന്റ്‌മെന്റ് നിഷേധിച്ചതിന്റെ പേരിലാണ് 20-കാരന്‍ രോഗികളെയും ജീവനക്കാരെയും അക്രമിച്ചത്. ആശുപത്രിയിലെ വെയ്റ്റിംഗ് റൂമില്‍ പരുക്കേറ്റ ഒരു സ്ത്രീ ചോരയില്‍ കുളിച്ച് തെരുവിലെത്തി അടുത്ത കടയില്‍ സഹായം തേടുകയായിരുന്നു. 'ആ സ്ത്രീയുടെ തലയ്ക്ക് പിന്നില്‍ രക്തം ഒരുപാട് ഒഴുകിയിരുന്നു, തോളിലും ചോരയുണ്ടായി. അവര്‍ വിറച്ച് നില്‍ക്കുകയായിരുന്നു', ആശുപത്രിക്ക് എതിര്‍വശത്തുള്ള ബെസ്റ്റ് വണ്ണില്‍ പ്രവര്‍ത്തിക്കുന്ന സുഗേദരന്‍ ഷണ്‍മുഖരാജ പറഞ്ഞു. Merseyside Police outside the hospital. A large police presence remains at the scene and members of the public have been advised to avoid the area

ഇദ്ദേഹത്തിന്റെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങിയാണ് സ്ത്രീ പോലീസില്‍ വിളിച്ചത്. പത്ത് മിനിറ്റിനുള്ളില്‍ പോലീസ് കാറും, ആംബുലന്‍സും സ്ഥലത്തെത്തി. ന്യൂട്ടണ്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലേക്ക് ഉച്ചതിരിഞ്ഞ് എത്തിയതായി മേഴ്‌സിസൈഡ് പോലീസ് സ്ഥിരീകരിച്ചു. അപ്പോയിന്റ്‌മെന്റ് കിട്ടില്ലെന്നറിഞ്ഞതോടെയാണ് അഫ്ഗാന്‍ പൗരന്‍ രോഷാകുലനായി ദണ്ഡ് ഉപയോഗിച്ച് അക്രമിച്ചതെന്നാണ് വിവരം. 

അക്രമത്തില്‍ പരുക്കേറ്റവര്‍ക്ക് പാരാമെഡിക്കുകള്‍ ചികിത്സ നല്‍കി. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. ഇയാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.