
















കഴിഞ്ഞ വര്‍ഷം ഇരുനൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം അനുവദിച്ച് ബ്രിട്ടന്‍. നേപ്പാള്‍, നോര്‍ത്ത് കൊറിയ, ഫിജി പോലുള്ള രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ കുടിയേറ്റക്കാര്‍ 2025 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നേടി. എന്നാല്‍ ഹോം ഓഫീസ് 'മൃദു' സിറ്റിസണ്‍ഷിപ്പ് സിസ്റ്റം സൂക്ഷിച്ച് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ വില കളയുകയാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
ഇന്ത്യ, പാകിസ്ഥാന്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്ന് മാത്രം 55,000 പേരാണ് ബ്രിട്ടീഷ് പൗരന്‍മാരായത്. ഹോര്‍ഷാം, ഡണ്‍സ്‌റ്റേബിള്‍, ക്ലാക്ടണ്‍ പട്ടണങ്ങള്‍ നിറയ്ക്കാന്‍ പാകത്തിന് ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പൗരത്വം നേടുന്നുണ്ടെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
ഇതോടെ ബ്രിട്ടീഷ് പൗരത്വ നടപടിക്രമങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നത്. ഈജിപ്ഷ്യന്‍ വിമതന്‍ അലാ അബദ് എല്‍ ഫത്തായെ ജയില്‍മോചിതനാക്കി യുകെയില്‍ തിരിച്ചെത്തിച്ച വാര്‍ത്തകള്‍ക്കിടെയാണ് ഈ കണക്കുകളും വരുന്നത്. ജൂതന്‍മാരെയും, പോലീസുകാരെയും കൊല്ലാന്‍ ആഹ്വാനം ചെയ്തിട്ടും ഇയാള്‍ക്ക് 2021-ല്‍ പൗരത്വം നല്‍കുകയായിരുന്നു. വെള്ളക്കാരോടുള്ള വിദ്വേഷവും 44-കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. 
പൗരത്വം നല്‍കുന്നതില്‍ ബ്രിട്ടന്‍ സ്വീകരിക്കുന്ന മൃദു നടപടികളാണ് ലോകം ഉപയോഗിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ കണ്‍ട്രോളിലെ റോബര്‍ട്ട് ബെയ്റ്റിന്റെ വാദം. ഇത് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ വിലയാണ് കളയുന്നത്. ബ്രിട്ടീഷ് രീതികളില്ലാത്ത ആളുകള്‍ക്ക് ഇത് നല്‍കുന്നതാണ് കാരണം, ബെയ്റ്റ്‌സ് ആരോപിക്കുന്നു.
ലേബര്‍ അധികാരത്തിലെത്തിയ ശേഷം 2024-ല്‍ 269,000 പേര്‍ക്കും, 2025-ല്‍ 241,000 പേര്‍ക്കുമാണ് പൗരത്വം നല്‍കിയത്. ഇത് രണ്ടും റെക്കോര്‍ഡാണ്. ബ്രിട്ടീഷ് പൗരത്വം നേടുന്ന കുടിയേറ്റക്കാര്‍ക്ക് യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും, ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ നിന്നും മോചിതരാകാനും സാധിക്കും.