CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 44 Seconds Ago
Breaking Now

ഹോ എന്തൊരു തണുപ്പ്! യുകെയില്‍ ആര്‍ട്ടിക് ബ്ലാസ്റ്റ് പിടിമുറുക്കി; ഉറക്കം എഴുന്നേല്‍ക്കുന്നത് മഞ്ഞിലേക്ക്; തണുപ്പ് കൂടുതല്‍ ഉയരും, പുതിയ ആംബര്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചു; മഞ്ഞില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നു; ട്രെയിനുകള്‍ റദ്ദാക്കുന്നു

ഹൈലാന്‍ഡ്‌സിലും, നോര്‍ത്ത് ഈസ്റ്റ് സ്‌കോട്ട്‌ലണ്ടിലുമാണ് ശക്തമായ മഞ്ഞിനുള്ള രണ്ട് ആംബര്‍ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്

യുകെയില്‍ ഉടനീളം യാത്രാ തടസ്സങ്ങള്‍ സൃഷ്ടിച്ച് കൊടുംതണുപ്പ് മുന്നേറാന്‍ തുടങ്ങിയതോടെ പുതിയ ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. രാവിലെ ഉറക്കം ഉണരുമ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് ആര്‍ട്ടിക് ബ്ലാസ്റ്റിന്റെ പ്രഭാവം തിരിച്ചറിയാന്‍ കഴിയും. ഒരാഴ്ചയോളം യാത്രാ തടസ്സങ്ങളും, പവര്‍കട്ടും ഉള്‍പ്പെടെ നീണ്ടുനില്‍ക്കുമെന്നാണ് ആശങ്ക. താപനില -10 സെല്‍ഷ്യസ് വരെ താഴുമെന്നും പ്രവചനങ്ങളുണ്ട്. 

നോര്‍ഫോക്ക്, ഈസ്റ്റ് & നോര്‍ത്ത് യോര്‍ക്ക്ഷയര്‍, ടൈന്‍ & വെയര്‍, ലിങ്കണ്‍ഷയര്‍, ഡുര്‍ഹാം, നോര്‍ത്തംബര്‍ലാന്‍ഡ് എന്നിങ്ങനെ ഇംഗ്ലണ്ടിലെ കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തമായ മഞ്ഞിനുള്ള മഞ്ഞ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 11.59 വരെയാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഒന്ന് മുതല്‍ മൂന്ന് വരെ സെന്റിമീറ്റര്‍ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയാണ് കാണുന്നത്. 

റോഡ്, റെയില്‍ യാത്രകളെ കാലാവസ്ഥ ബാധിക്കുമെന്നാണ് കരുതുന്നത്. ദീര്‍ഘയാത്രകള്‍ ബാധിക്കപ്പെടും. റോഡുകളില്‍ ഐസ് പാച്ചും രൂപപ്പെടും. യാത്രാ ദുരിതം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഐസ് റോഡുകളില്‍ നിയന്ത്രണം നഷ്ടമായി വാഹനങ്ങള്‍ ഇടിച്ച് കയറുന്നുണ്ട്. 

യാത്രക്ക് മുന്‍പ് പരിശോധിച്ച ശേഷം യാത്ര തുടങ്ങാനാണ് നാഷണല്‍ റെയില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ശക്തമായ മഞ്ഞ് മൂലം ഹൈലാന്‍ഡ്‌സില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സ്‌കോട്ട്‌റെയിലിന് സാധിക്കുന്നില്ല. റോഡ് സാഹചര്യങ്ങള്‍ മോശമായതിനാല്‍ ഇതിന് പകരമുള്ള ബസ് യാത്രയും സാധ്യമാകുന്നില്ല. പറ്റുന്നവരെല്ലാം യാത്ര മാറ്റിവെയ്ക്കാനാണ് ഓപ്പറേറ്ററുടെ ഉപദേശം. 

പുതുവര്‍ഷദിനം മുതല്‍ സ്‌കോട്ട്‌ലണ്ടില്‍ മഞ്ഞുവീഴ്ചയുണ്ട്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ആംബര്‍ മുന്നറിയിപ്പ് വന്നതിന് ശേഷം മഞ്ഞ് ഇവിടെ ഉയരുകയാണ്. ഹൈലാന്‍ഡ്‌സിലും, നോര്‍ത്ത് ഈസ്റ്റ് സ്‌കോട്ട്‌ലണ്ടിലുമാണ് ശക്തമായ മഞ്ഞിനുള്ള രണ്ട് ആംബര്‍ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.