CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 59 Minutes 58 Seconds Ago
Breaking Now

ടിവികെ നേതാക്കള്‍ യുവതിയെ മയക്കുമരുന്ന് നല്‍കി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം

കേസില്‍ ഭരണകക്ഷിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

തൂത്തുക്കുടിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിലെത്തിച്ച് മയക്കുമരുന്ന് നല്‍കി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ രണ്ട് തമിഴക വെട്രി കഴകം (ഠഢഗ) പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ടി.വി.കെ തൂത്തുക്കുടി വെസ്റ്റ് യൂത്ത് വിംഗ് സംഘാടകനായ ബാലസുബ്രഹ്‌മണ്യം (35), ഇയാളുടെ സുഹൃത്തും പാര്‍ട്ടി പ്രവര്‍ത്തകനുമായ രാമനാഥപുരം സ്വദേശി ജയബാല്‍ (28) എന്നിവരെയാണ് ശ്രീവൈകുണ്ഡം ഓള്‍ വുമണ്‍ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. സംഭവം തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. കേസില്‍ ഭരണകക്ഷിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

മെയ് 3-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നല്ല ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഇവര്‍ കാറില്‍ കയറ്റി രാമനാഥപുരത്തെ ഏര്‍വാടിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് അവിടെയുള്ള ലോഡ്ജിലെത്തിച്ച ശേഷം മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ഇരുവരും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്.

പീഡനത്തിനിരയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നിലവില്‍ പാളയംകോട്ടൈ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.