CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 55 Seconds Ago
Breaking Now

അംബേദ്കറിന്റെ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് വിമാനത്താവളത്തിന് പുറത്തേക്ക് സിജെപി സ്ഥാപകന്‍ ; ഇന്ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആദ്യ പ്രതിഷേധം

ജന്തര്‍ മന്തറില്‍ നിശ്ചയിച്ചിരുന്ന സിജെപിയുടെ പ്രതിഷേധ പരിപാടി വൈകിയേക്കും.

രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ വിമാനത്താവളത്തിന് പുറത്തിറങ്ങി. അംബേദ്കറിന്റെ പുസ്തകം ഉയര്‍ത്തിപ്പിടിച്ചാണ് അഭിജീത് ദീപ്‌കെ വിമാനത്താവളത്തിന് പുറത്തേയ്ക്ക് വന്നത്. പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനാല്‍ അഭിജീത് ദീപ്‌കെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് പോകില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ നേരെ ജന്തര്‍ മന്തറിലേയ്ക്ക് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ രാവിലെ 9 മണിക്ക് എത്തിച്ചേരണമെന്നായിരുന്നു നേരത്തെ സിജെപി നേതൃത്വം അറിയിച്ചിരുന്നത്.

രാവിലെ 7.37നാണ് ഇന്ത്യയില്‍ എത്തിയ വിവരം അഭിജീത് ദീപ്‌കെ ഇന്ത്യയില്‍ എത്തിയ വിവരം സാമൂഹ്യമാധ്യമ പോസ്റ്റ് വഴി അറിയിച്ചത്. വിമാനത്താവളത്തില്‍ എത്തിയ അഭിജീത് ദീപ്‌കെയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്നും അഭിജീത് ദീപ്‌കെ പുറത്തിറങ്ങാന്‍ വൈകിയതോടെ ജന്തര്‍ മന്തറില്‍ നിശ്ചയിച്ചിരുന്ന സിജെപിയുടെ പ്രതിഷേധ പരിപാടി വൈകിയേക്കും. നിയമപരമായ നടപടിക്രമം പൂര്‍ത്തിയാക്കാനുള്ള താമസമാണ് വിമാനത്താവളത്തില്‍ ഉണ്ടായതെന്നാണ് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.