CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 40 Seconds Ago
Breaking Now

കൊലയാളി വിക്രം ദിഗ്വയെ തടയാനുള്ള അവസരങ്ങള്‍ പോലീസ് കളഞ്ഞുകുളിച്ചു; മാസങ്ങള്‍ക്ക് മുന്‍പ് പ്രാദേശിക ക്ഷേത്രത്തിലെ വിശ്വാസിയെ ഭീഷണിപ്പെടുത്തി; മാതാപിതാക്കളെ അറിയിച്ചപ്പോള്‍ മകന്‍ 'വിശുദ്ധനെന്ന്' ന്യായീകരണം?

വിഷയം ദിഗ്വയുടെ മാതാപിതാക്കളെ അറിയിച്ചെങ്കിലും ഇവര്‍ മകനെ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്

ബ്രിട്ടനെ ഞെട്ടിച്ച ഹെന്‍ട്രി നൊവാകിന്റെ കൊലയാളി വിക്രം ദിഗ്വി മുന്‍പും അക്രമഭീഷണികള്‍ നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. കൊല നടക്കുന്നതിന് ഏതാനും മാസം മുന്‍പ് പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ വിശ്വാസിയെ ദിഗ്വ ഭീഷണിപ്പെടുത്തിയത്. ഇപ്പോള്‍ 18-കാരനായ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 21 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. 

അക്രമസ്വഭാവം കാണിച്ചിരുന്ന ദിഗ്വയെ മറ്റൊരു ഗുരുദ്വാര വിലക്കിയിരുന്നതായും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ ക്ഷേത്രത്തില്‍ വെച്ച് പിന്നില്‍ നിന്നും എത്തിയ ദിഗ്വ ഒരു വിശ്വാസിയെ കൈയില്‍ പിടിച്ച് പുറത്തുവെച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ഇദ്ദേഹം നിരാകരിക്കുകയും, പിടിവലിയിലേക്ക് എത്തുകയും, മറ്റ് മുതിര്‍ന്നവര്‍ എത്തി പ്രശ്‌നം അവസാനിപ്പിക്കുകയുമായിരുന്നു. Murderer Vickrum Digwa is seen lying to police as he tells them the teenager ripped off his turban in a racist attack

വിഷയം ദിഗ്വയുടെ മാതാപിതാക്കളെ അറിയിച്ചെങ്കിലും ഇവര്‍ മകനെ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. തന്റെ മക്കള്‍ ഒരു തെറ്റും ചെയ്യില്ലെന്നാണ് ഇവര്‍ വാദിച്ചത്. ഏതായാലും മാസങ്ങള്‍ക്ക് ഇപ്പുറം ഒരു നിരപരാധിയെ യാതൊരു കാരണവും കൂടാതെ വഴിയിലിട്ട് കുത്തിക്കൊന്ന കേസിലാണ് 23-കാരന്‍ അകത്തായത്.

സിഖുകാരുടെ ആചാരപരമായ കത്തി വെച്ചായിരുന്നു അക്രമം. ഇതുംപോരാഞ്ഞ് സ്ഥലത്ത് എത്തിയ പോലീസിനോട് താന്‍ വംശവെറിക്ക് ഇരയായെന്ന് വ്യാജ വാദം ഉന്നയിച്ച് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഈ വാദത്തിന്റെ പേരില്‍ കുത്തേറ്റ് ചോരവാര്‍ന്ന നൊവാകിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒടുവില്‍ ഈ 18-കാരന്‍ കുഴഞ്ഞുവീണ് മരിച്ചതോടെ പോലീസ് പ്രതിക്കൂട്ടിലായി. 




കൂടുതല്‍വാര്‍ത്തകള്‍.