
















സി എം ആര്‍ എല്‍ - എക്‌സാലോജിക് മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായി എസ് എഫ് ഐ ഒ കണ്ടെത്തിയ തെളിവുകള്‍ ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കുന്ന കാര്യത്തില്‍ എസ് എഫ് ഐ ഒ നിലപാട് നേരത്തെ പി എം എല്‍ എ കോടതി ചോദിച്ചിരുന്നു. എസ് എഫ് ഐ ഒ കസ്റ്റഡിയിലെടുത്ത 134 രേഖകള്‍ വേണമെന്നാണ് ഇ ഡിയുടെ ആവശ്യം.
കരിമണല്‍ കമ്പനിയുമായി വീണയും എക്‌സാലോജിക്കുമുണ്ടാക്കിയ കരാര്‍ പകര്‍പ്പും, വീണയുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വീണയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് സൂചന.
വീണയെ പൂട്ടാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇഡി നടത്തുന്നത്. എസ് എഫ് ഐ ഒ നേരത്തെ കസ്റ്റഡിയിലെടുത്ത പ്രധാന തെളിവുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് വേണമെന്നാണ് ആവശ്യം.